Skip to main content

Posts

Showing posts from 2010

ദീപാവലി

എന്‍റെ അച്ഛന്‍ തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍  പറഞ്ഞ്കൊണ്ട് .. എല്ലാവര്ക്കും എന്റെയും എന്‍റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ . ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ മനസിനുള്ളിലെ മോഹമാണ് - അത് എന്നും നമുക്കൊരു ആഗ്രഹം അല്ലെ? ഒരു വീട് വെക്കുമ്പോള്‍ - അതില്‍ ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍ പ്രതീക്ഷകള്‍ വളരുക അല്ലെ.. പറമ്പില്‍ വളരും വൃക്ഷ ലതാദികള്‍ കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍ പച്ചപ്പുതപ്പണിഞ്ഞ പുല്‍ മേടുകള്‍ പുതുയുഗം പിറക്കും ലക്ഷണങ്ങള്‍ പുതു സംസ്കാരത്തിന്‍ പോന്നോളികള്‍ ഇരുള്‍ , വെട്ടത്തിന് വഴി മാറുന്നു ആശ്വാസം ദുഖത്തെ മറക്കുന്നു നല്ലനാളുകള്‍ ഓടി അണയുന്നു  - അവിടെ ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം ദീപാലങ്കാരം ദീപാവലിയെ - സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ നമുക്കും വരവേല്‍ക്കാം ദീപാവലിയെ. നവയുഗത്തിന്‍ പുതു സന്തേശം ഏകാന്‍ എതീടുന്നൊരു ആഘോഷത്തെ നിലനിര്തീടാം  നമുക്കും ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്... മനസ്സിന്‍ ജാലകം തുറന്നുകൊണ്ട് സേവ

STEPS - A REVIEW

വി കെ പി മങ്കര എന്ന നമ്മുടെ പ്രിയങ്കരനായ വിപിന്‍ കുമാറിന്‍റെ ആശയത്തില്‍ കേട്ടിപ്പെടുതതാണ് ഈ ലഘു ചിത്രം. വമ്പന്‍ ഹിറ്റുകളും സസ്പെന്‍സ് ക്ലൈമാക്സ്‌ ചിത്രങ്ങളും അരങ്ങു തകര്‍ക്കാന്‍ വരുന്ന ആ ഒരു അഭ്രപാളിയെ ലക്‌ഷ്യം വെച്ച് ഞങ്ങളുടെ കൊച്ചു ടീം ആയ INFINITE STAIRS Production ആദ്യ ഉദ്യമത്തിന്  നാന്നി കുറിക്കുകയാണ് ഇവിടെ. വലിയ പരസ്യങ്ങളോ വലിയ സജ്ജീകരനങ്ങലോ ഒന്ന്നുമില്ല്ലാതെ ആശയത്തിന്റെ ആഴം അടിയോളം ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ ഇവിടെ ശ്രമിക്കുക മാത്രം ചെയ്യുന്നു. വെറുതെ ഒന്ന് തിരിഞ്ഞു നോക്കു. നമുക്ക് കാണാം, ജീവിതം  ഒരുപാട് പടികളുള്ള ഒരു സമുച്ചയതിലേക്കുള്ള ഒരു കയറ്റമാണ്. അവിടെ ഓരോ നിലയിലും ഉള്ള ഏതേത് മുറികളും നമുക്ക് തുറക്കാം. ഒരു മുറി വിട്ടിറങ്ങുമ്പോള്‍ കിട്ടുന്ന പലതും ആയിരിക്കും അടുത്ത വാതായനം തുറക്കപ്പെടാന്‍ അവിടെ പ്രേരകമാകുന്ന ശക്തി. ജീവിതത്തിന്‍റെ ഏതോ നിലയിലെത്തി, മുന്നോട്ടുള്ള വഴി എങ്ങനെ എന്നറിയാതെ പകച്ചു നില്‍ക്കുന്ന യവ്വനന്ത്യത്തില്‍ നില്‍ക്കുന്ന മനുഷ്യന്‍ അവന്‍ പിന്നിട്ട വഴിയിലൂടെ അറിഞ്ഞോ അറിയാതെയോ ഒരു സ്വപ്ന സഞ്ചാരം നടത്തുന്നു. തന്‍റെ ഓരോ കാലടിയും സസൂക്ഷ്മം അവനു കാണാന്‍ കഴിയ

യാത്രികന്‍ [yaathrikan]

ഈ നീണ്ട പാതയില്‍ അവിടെത്തുടങ്ങി യിന്നിവിടം വരെ ഞാന്‍ യാത്ര ചെയ്യുന്നതില്‍ ഒരുപാട് പുല്ലും മരങ്ങളും ചെടികളും പിന്നോട്ട് പോയി മറയുന്ന വേളയില്‍ ഒരുപാട് പേരെ കണ്ടുമുട്ടി ഞാന്‍, ഒരുപാട് പേരുടെ പാട്ട് കേട്ടു. ഒരുപാട് ചിരികളില്‍ പങ്കുകൊണ്ടു ഞാന്‍, ‍ ഒരുപാട് ഈരടികളില്‍ താളം പിടിച്ചു. എന്‍ യാത്ര വേളകളില്‍ തങ്ങി ഞാന്‍ പലവട്ടം പലതരം സത്ര സമ്മുച്ചയങ്ങളിലും ഒരുപാട് പേരവിടെ തങ്ങുന്നു കൂടുന്നു നേരം പുലര്‍ന്നിറ്റ് യാത്രയാകും വരെ പല ദേശം ഒരു ദിക്കില്‍ ഒത്തുചേരുന്നു, പിരിയുന്നു പലതും പങ്കുവെച്ചിട്ടും. കഠിനമാം വെയിലിലെ, മഴയിലെ യാത്രികര്‍, പലതും മനസ്സില്‍ വിങ്ങിപുകഞ്ഞവര്‍, മോദവും സമയവും തേടിയെത്തുന്നവര്‍, പലദേശ ഭാഷകള്‍ തേടി എത്തുന്നോരും. ഒരുനേരം തലചായ്ച്ച സത്രത്തിലവരുടെ പലനേരം പങ്കിട്ട ഞാനും ഒരു യാത്രികന്‍. അവിടെനിന്നും പാതയോരത്ത് നിന്നും, പലസഹയത്രികര്‍ വന്നുചേരുന്നു. ചില ദൂരം പലനേരം ചേര്‍ന്നു എന്‍ തോളോട്, പല വളവുകള്‍ വരെ, ചില ഇട വഴികള്‍ വരെ. "പിന്നീട് കാണാം" എന്നൊരു വാക്ക്, ചൊന്നവര്‍- മറയുന്ന ദിശയിലായി ചിലചോദ്യ- ചിഹ്നങ്ങള്‍ ചെറുതായി ചിരിക്കുന്നു, എന്തിനു കണ്

പീലു

പീലൂ... ആ ഒരു വിളി മതിയായിരുന്നു അവനു ഓടി വരാന്‍; എത്ര ദൂരത്തായാലും.. ഏത് സമയത്ത് ആയാലും... പക്ഷെ വന്നാല്‍ അവനു ഏറ്റവും ഇഷ്ടമുള്ള എന്തെങ്കിലും കൊടുക്കണം, അത് അവനു നിര്‍ബന്ധമാണ്‌. ഇഷ്ടപ്പെട്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് തന്നെ അവന്റെ മനസ്സില്‍ ഉണ്ടായിരുന്നു എന്ന് വേണം പറയാന്‍... നാട്ടിലെ അലവലാതി പട്ടികളോട് അവസാനം വരെ ഏറ്റു മുട്ടി വീര സ്വര്‍ഗം പൂകിയ എന്‍റെ പൂച്ചയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പീലു ഒരു ജഗജില്ലന്‍ ആയിരുന്നു. പേര് പോലെ തന്നെ ഉള്ള ഒരു ശൌര്യത്തോടെ അവന്‍റെ മുഖം എന്നും സ്ഫുരിച്ചിരുന്നു. "പരാജിതനായി ഞാന്‍ മടങ്ങുകയില്ല ... പരാജയത്തെക്കാള്‍ സ്വീകാര്യം മരണമത്രേ" എന്നായിരുന്നു അവന്‍റെ കോണ്‍സെപ്റ്റ് എന്ന് തോന്നിയിരുന്നു. അത്തരത്തില്‍ ആയിരുന്നു അവന്‍റെ സ്ഥിരമുള്ള പെരുമാറ്റം. അല്ലാതെ ഒരു പൂച്ച അഞ്ചു പട്ടികളോട് യുദ്ധം ചെയ്തു ഇഹലോകം വെടിയുമോ?? .. പട്ടികള്‍ പീലുവിനെ ചതിച്ചു കൊന്നതാണ് എന്നാണ് ഇന്ന് നാട്ടിലെ സംസാരം. എന്ത് തന്നെയായാലും നഷ്ടം പൂച്ച വര്‍ഗത്തിന് തന്നെ യല്ലേ...?!! അന്ന് ഒരു ഓണക്കാലത്തായിരുന്നു പീലു ജോഗിനെ വെല്ലുവിളിച്ചത്.. സിംഹത്തിന്റെ കണ്ണുകളും ചീറ്റപ

നെല്‍ക്കതിര്‍ (For kid section)

അകലെ ഏതോ മാവിന്‍ കൊമ്പില്‍ ചെറുതായി ചാഞ്ഞാടും ആ മരത്തില്‍ ചെറിയൊരു ചില്ലയില്‍ കൂട് കൂട്ടി എങ്ങു നിന്നോ നാല് ചെറു കിളികള്‍... നെല്‍ക്കതിര് തേടി എത്തി അവര്‍, പാഠങ്ങള്‍ തേടി എത്തി.. പൂവിനു താരാട്ട് പാടി അവര്‍.. നെന്മണി കിട്ടാന്‍ പ്രാര്‍ഥിച്ചു. സംഘം ചേര്‍ക്കും വലിയൊരു പൈങ്കിളി കൂട്ടം തെറ്റാതെ പറത്തും തേന്‍ കിളി ചേര്‍ത്ത് നിര്‍ത്തി പലരെയും പോല്‍ നാല് വര്‍ണ്ണ കിളികളെയും... തേന്‍ മെഴു കൊണ്ടൊരു കൂടുണ്ടാക്കി, തേനൂറും പാട്ടുകള്‍ പാടി.. പൂവിന്‍റെ പാട്ടുകള്‍ പലകുറി മാറ്റി, ഏറ്റു പാടാന്‍ കിളികള്‍ക്കുമായി.. അമ്പിളി മാമന്‍റെ കുളിരിന്‍ വെളിച്ചം അവരുടെ സ്വപ്നത്തിന്‍ പൊന്‍ തൂവലായി. മാസങ്ങള്‍ അങ്ങനെ കടന്നു പോയി, ഒരു നാള്‍ വന്നെത്തി കൊയിത്തു കാലം. മനസിന്‍റെ സ്വപ്‌നങ്ങള്‍ കൂട്ടില്‍ ഇറക്കാന്‍ കൊയിത്തിന്‍റെ ആരവം അടുത്ത് വന്നു, ‍ വലിയ ആ പൈങ്കിളി അനുഗ്രഹിച്ചു നാല് പേരെയും സ്നേഹത്തോടെ, "പോയ്‌ വരിക മക്കളെ നിങ്ങള്‍ ഒരുപാട് ധാന്യങ്ങള്‍ സമ്പാദിക്ക.."      

ഇളം വെയിലിനോടു എനിക്കിഷ്ടം

ഇളം വെയിലിനോടെനിക്കിഷ്ടം ഉണ്ടെന്നും.. ഒരു മുല്ലപ്പൂവിന്റെ ഗന്ധത്തോടും. പറമ്പിലെ കശുമാവിന്‍ ചോട്ടിലെ തണലില്  അരികെ  പറന്നെത്തും ഇളം കാറ്റിനോടും.. കശുമാങ്ങ തഴുകി വരുന്നോരാ കാറ്റിനു  സൌഹൃദ ബാല്യത്തിന്‍ മണമുണ്ടിതെന്നും. എവിടെയോ കൂവുന്ന കുയിലിന്റെ നാദവും നറു തേന്‍ നുകരുന്ന വണ്ടിന്റെ മൂളലും..!! കുയിലിനെ കാണുവാന്‍ പോയൊരാ നേരത്ത്   സ്വര്നമാം നിറമുള്ള കൊന്നയെ കണ്ടു  കുയിലിനെ ഏറ്റൊന്നു പാടുന്ന നേരത്ത്  തന്നോളം ഉള്ള ചെറു കുട്ടികള്‍ വന്നു.. ചുട്ടിയും കോലും കളിക്കുന്ന നേരത്ത്  കുമിളകള്‍ ഊതിപറത്തുന്ന നേരത്ത്  വിഷു വരുന്നുണ്ടെന്നു വിഷുപ്പക്ഷി പാടി. കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങളും  രാത്രിയില്‍ മത്താപ്പും കമ്പിത്തിരികളും  പുലര്‍ച്ചെ കണിക്കൊന്ന വെട്ടിത്തിളങ്ങുന്നു, വിളക്കിന്റെ തിരികള്‍ക്ക് കൂട്ടിനെന്നോണം.  ഒരു ചെറു ചാറ്റല്‍ മഴയുമാന്നേരം,  മാലപ്പടക്കതിന്‍ തിരി കത്തുന്നേരം. ഇനി നേരം തെളിയണം വെട്ടം പരക്കണം, കൈനീട്ടവും കൂടെ മാലപ്പടക്കവും. വിഷുവിനെ വിടചൊല്ലി അന്നത്തെ സദ്യയും. തീര്‍ന്നില്ല ഞങ്ങള്‍ക്ക് കളിയുടെ നാളുകള്‍, മഴയുടെ കാര്മെഘ കാലം വരും വരെ.. സോദര സൌഹൃദ സംഗമ വേദികള്‍  ഓര്‍മകളില്‍ എന്നും പകരുന്നു പുഞ

ഗൃഹ പ്രവേശം

നാളെ  തന്‍ ‍ പിറ്റേന്ന്  ഗൃഹ പ്രവേശം, പണി ഒന്നും തീര്‍ന്നില്ല, ഇന്നും തിരക്ക് അച്ഛന് കലികയറി അമ്മക്ക് വെരി പൂണ്ടു മക്കള്‍ക്ക് എന്നും കളിയോട് കളി തന്നെ!! ടരസിന്‍ മുകളില്‍ ഓടു വെക്കും ശബ്ദം   ചിമ്മിനി മുകളില്‍ ടാങ്ക് വെക്കും ശബ്ദം  വാതുക്കല്‍ ഗ്രന്യ്റ്റ്, അടുക്കളയില്‍ മാര്ബോന്യ്റ്റ്  ഗോവണിയില്‍ മാര്‍ബിള്‍ ബാത്‌റൂമില്‍ ടയില്സും  "ഇപ്പണി മുഴുവനും ഇന്ന് തീര്‍ക്കെണ്ടതാ  കട്ടിങ്ങിന്‍ ശബ്ദമ രാവിലെ മുതല്‍ക്കേ " ശുക്രിയ പാടുവാന്‍ വഴിയായി രാവിലെ കറണ്ടില്ല, വയ്കീറ്റ് വരും എന്നൊരു വാര്‍ത്ത. വാടക കൊടുതോന്നു വാങ്ങി ജെനെരടോര്‍ ‍, ശബ്ദങ്ങള്‍ക്ക് ആക്കം കൂട്ടുവാനായി. പൈന്റു പരസ്യം പോല്‍ പത്തിരുപതു പേര്‍ എത്തി അവരുടെ ശബ്ദവും സഹിക്കണം അല്ലോ പെയിന്റ് മേസ്ത്രി ഓലിയിട്ടു സ്റ്റാര്‍ട്ട്‌ ... പണി... ടാക്  ടാക്ട ടുക്  ടുകുടു.. ശ്രീ ശ്രീ പാടി.. പണി തുടങ്ങി യുദ്ധകാലടിസ്ഥാനം. ബ്രഷ് അതാ വീഴുന്നു പെയിന്റ് അതാ മറിയുന്നു മൊത്തം പണിക്കര്‍ ഇന്ന് അമ്പത് പേര്‍.  

ചുറ്റുപാടുകള്‍

കാപട്യതാല്‍ നിറഞ്ഞൊരു ലോകമേ.. കാശിനായി പൊരുതുന്ന കാലമേ.. കാണികളെ അന്ത കീടമായി മാറ്റുന്ന കാരിരുമ്പോ നിന്‍ മനസും ഹൃദയവും?!   ആവതില്ല നിന്‍ ചേഷ്ടകള്‍ കാണുവാന്‍ ആവതില്ല കപട മോഡികള്‍ കാണുവാന്‍ ആരോട് നിന്‍ എതിര്‍പ്പും ക്രൂരവും  ആരോരുവാന്‍ നിന്‍ സോദരന്‍ തന്നിയോ? ബന്ധങ്ങള്‍ക്ക് എന്ത് വില ഇന്ന് മര്‍ത്യന് ബന്ധുവിനെ കണ്ടു അറിയില്ലവനിന്നു   ബന്ധങ്ങള്‍ ബന്ധനമായത്തില്‍ ഖേദിക്കും  ഭുദ്ധിജീവികള്‍ നാട്ടില്‍ പ്രമാണിമാര്‍.. ഇന്നവന്‍ ചെയ്യുന്നതെന്തോ നിരന്തരം പഴമയെ കൊല്ലുന്ന പുതുമ തന്‍ വാഴ്ചയോ? പച്ച തെളിച് അവന്‍ നേടി എടുത്തതോ   ഭൂ രതമായി കാണുന്ന തരിശു നിലങ്ങലോ?!   പിച്ച വെച്ച്  വളര്‍ന്ന നിലങ്ങളെ  കത്തി വെച്ചവന്‍ കൊല്ലുന്നു കാശിനായി  ധൂര്‍ത്ത് അടിച്ചു മദിച്ചു കളയുന്നു  പരമ്പര കൊല്ലിയാം രാക്ഷസക്കുഞ്ഞുങ്ങള്‍. ചുട്ടപ്പം പോലെ പണത്തിനു പകരമായി വെക്കാമോ മര്‍ത്യാ നിന്‍ പാരമ്പര്യത്തെ..? നൂറിരട്ടി പകരം കൊടുത്താലും  നേടുവാന്‍ ആകുമോ ആ ഒരു മേന്മയെ..? നാഗരികത കാപട്ട്യമല്ല  എന്നോര്‍ക്കുക     നന്മയാം  നാണയത്തിന്‍ വശങ്ങളെ നഗരവും നാട്ടിന്‍ പുരവുമായി കാണുക നന്മതന്‍ വിളനിലം രണ്ടുമെന്നോര്‍ക്കുക എന്നിട്ടുമെന്തേ മനുഷ്യന്

SixthSense Stall By S6 IT Students…. In SAAGA ‘10

SixthSense is a wearable gestural interface device that augments the physical world with digital information and lets people use natural hand gestures to interact with that information. It was developed by Pranav Mistry, a PhD student in the Fluid Interfaces Group at the MIT Media Lab. Components and principles: The SixthSense prototype is composed of a pocket projector, a mirror, and a camera. The hardware components are coupled in a pendant-like mobile wearable device. Both the projector and the camera are connected to the mobile computing device in the user’s pocket, working such as :       The projector: projects visual information, enabling surfaces, walls and physical objects around the wearer to be used as interfaces;       The camera and hands: recognizes and tracks the user's hand gestures and physical objects using computer-vision based techniques.       The software program: processes the video stream data took by the camera and tracks the locations of the colored marker

എന്നുമെന്നെക്കുമായി..

സായന്ത്വനതിന്റെ നേര്‍ത്ത വെളിച്ചത്തു അസ്തമയത്തിന്റെ നേര്തോരാ ചൂട്ടില്‍ ആലസ്യത്തിന്റെ ആ ഒരു മേട്ടില്‍ എന്‍ നേര്‍ക്ക് നീട്ടിയ കൊച്ചു കരങ്ങള്‍ക്ക് എത്രയോ കാലത്തെ സാന്ത്വനമാകുവാന്‍ എന്തിനോ ഏതിനോ താങ്ങായി തണലായി നേര്‍ത്തൊരു പാട്ടിന്റെ സങ്കീര്‍ത്തനം പോല്‍ മന്ദമായി മൂളിയ ആ സ്വരം ശ്രേഷ്ഠം ഉള്ളിലെ ചൂടും തലയിലെ ഭാരവും പങ്കിട്ടെടുക്കുവാന്‍ നീട്ടിയ കയ്കളില്‍ നേര്‍ത്തൊരു പുഷ്പത്തിന്‍ തളിരിതല്‍ ചുംബനം നല്കുവാനോങ്ങവേ.... കാറ്റ് ഏറ്റു പാറുന്ന ചെരു മണല്‍ രൂപങ്ങള്‍ ചേര്‍ത്ത് എങ്ങോകൊണ്ടുപോയ് ആ ഒരു രൂപത്തെ നോക്കുന്നു നോക്കുന്നു ഞാന്‍ ഇന്ന് ഒരെകനാം കടല്‍ക്കാക്ക തേങ്ങവെ, എന്‍ മനം പുല്‍കുവാന്‍ ആ കരം നീളുമോ... വീണ്ടുമാ സ്വാന്ത്വന വാക്കുകള്‍ ഓതുമോ.... ഞാനറിയുന്നു നിന്‍ സൌഹൃദത്തിന്‍ സ്വരം പുല്‍കുന്നു നിന്‍ മനം എന്നുമെന്നെക്കുമായി........