Skip to main content

Posts

Showing posts from July, 2010

യാത്രികന്‍ [yaathrikan]

ഈ നീണ്ട പാതയില്‍ അവിടെത്തുടങ്ങി യിന്നിവിടം വരെ ഞാന്‍ യാത്ര ചെയ്യുന്നതില്‍ ഒരുപാട് പുല്ലും മരങ്ങളും ചെടികളും പിന്നോട്ട് പോയി മറയുന്ന വേളയില്‍ ഒരുപാട് പേരെ കണ്ടുമുട്ടി ഞാന്‍, ഒരുപാട് പേരുടെ പാട്ട് കേട്ടു. ഒരുപാട് ചിരികളില്‍ പങ്കുകൊണ്ടു ഞാന്‍, ‍ ഒരുപാട് ഈരടികളില്‍ താളം പിടിച്ചു. എന്‍ യാത്ര വേളകളില്‍ തങ്ങി ഞാന്‍ പലവട്ടം പലതരം സത്ര സമ്മുച്ചയങ്ങളിലും ഒരുപാട് പേരവിടെ തങ്ങുന്നു കൂടുന്നു നേരം പുലര്‍ന്നിറ്റ് യാത്രയാകും വരെ പല ദേശം ഒരു ദിക്കില്‍ ഒത്തുചേരുന്നു, പിരിയുന്നു പലതും പങ്കുവെച്ചിട്ടും. കഠിനമാം വെയിലിലെ, മഴയിലെ യാത്രികര്‍, പലതും മനസ്സില്‍ വിങ്ങിപുകഞ്ഞവര്‍, മോദവും സമയവും തേടിയെത്തുന്നവര്‍, പലദേശ ഭാഷകള്‍ തേടി എത്തുന്നോരും. ഒരുനേരം തലചായ്ച്ച സത്രത്തിലവരുടെ പലനേരം പങ്കിട്ട ഞാനും ഒരു യാത്രികന്‍. അവിടെനിന്നും പാതയോരത്ത് നിന്നും, പലസഹയത്രികര്‍ വന്നുചേരുന്നു. ചില ദൂരം പലനേരം ചേര്‍ന്നു എന്‍ തോളോട്, പല വളവുകള്‍ വരെ, ചില ഇട വഴികള്‍ വരെ. "പിന്നീട് കാണാം" എന്നൊരു വാക്ക്, ചൊന്നവര്‍- മറയുന്ന ദിശയിലായി ചിലചോദ്യ- ചിഹ്നങ്ങള്‍ ചെറുതായി ചിരിക്കുന്നു, എന്തിനു കണ്

പീലു

പീലൂ... ആ ഒരു വിളി മതിയായിരുന്നു അവനു ഓടി വരാന്‍; എത്ര ദൂരത്തായാലും.. ഏത് സമയത്ത് ആയാലും... പക്ഷെ വന്നാല്‍ അവനു ഏറ്റവും ഇഷ്ടമുള്ള എന്തെങ്കിലും കൊടുക്കണം, അത് അവനു നിര്‍ബന്ധമാണ്‌. ഇഷ്ടപ്പെട്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് തന്നെ അവന്റെ മനസ്സില്‍ ഉണ്ടായിരുന്നു എന്ന് വേണം പറയാന്‍... നാട്ടിലെ അലവലാതി പട്ടികളോട് അവസാനം വരെ ഏറ്റു മുട്ടി വീര സ്വര്‍ഗം പൂകിയ എന്‍റെ പൂച്ചയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പീലു ഒരു ജഗജില്ലന്‍ ആയിരുന്നു. പേര് പോലെ തന്നെ ഉള്ള ഒരു ശൌര്യത്തോടെ അവന്‍റെ മുഖം എന്നും സ്ഫുരിച്ചിരുന്നു. "പരാജിതനായി ഞാന്‍ മടങ്ങുകയില്ല ... പരാജയത്തെക്കാള്‍ സ്വീകാര്യം മരണമത്രേ" എന്നായിരുന്നു അവന്‍റെ കോണ്‍സെപ്റ്റ് എന്ന് തോന്നിയിരുന്നു. അത്തരത്തില്‍ ആയിരുന്നു അവന്‍റെ സ്ഥിരമുള്ള പെരുമാറ്റം. അല്ലാതെ ഒരു പൂച്ച അഞ്ചു പട്ടികളോട് യുദ്ധം ചെയ്തു ഇഹലോകം വെടിയുമോ?? .. പട്ടികള്‍ പീലുവിനെ ചതിച്ചു കൊന്നതാണ് എന്നാണ് ഇന്ന് നാട്ടിലെ സംസാരം. എന്ത് തന്നെയായാലും നഷ്ടം പൂച്ച വര്‍ഗത്തിന് തന്നെ യല്ലേ...?!! അന്ന് ഒരു ഓണക്കാലത്തായിരുന്നു പീലു ജോഗിനെ വെല്ലുവിളിച്ചത്.. സിംഹത്തിന്റെ കണ്ണുകളും ചീറ്റപ

നെല്‍ക്കതിര്‍ (For kid section)

അകലെ ഏതോ മാവിന്‍ കൊമ്പില്‍ ചെറുതായി ചാഞ്ഞാടും ആ മരത്തില്‍ ചെറിയൊരു ചില്ലയില്‍ കൂട് കൂട്ടി എങ്ങു നിന്നോ നാല് ചെറു കിളികള്‍... നെല്‍ക്കതിര് തേടി എത്തി അവര്‍, പാഠങ്ങള്‍ തേടി എത്തി.. പൂവിനു താരാട്ട് പാടി അവര്‍.. നെന്മണി കിട്ടാന്‍ പ്രാര്‍ഥിച്ചു. സംഘം ചേര്‍ക്കും വലിയൊരു പൈങ്കിളി കൂട്ടം തെറ്റാതെ പറത്തും തേന്‍ കിളി ചേര്‍ത്ത് നിര്‍ത്തി പലരെയും പോല്‍ നാല് വര്‍ണ്ണ കിളികളെയും... തേന്‍ മെഴു കൊണ്ടൊരു കൂടുണ്ടാക്കി, തേനൂറും പാട്ടുകള്‍ പാടി.. പൂവിന്‍റെ പാട്ടുകള്‍ പലകുറി മാറ്റി, ഏറ്റു പാടാന്‍ കിളികള്‍ക്കുമായി.. അമ്പിളി മാമന്‍റെ കുളിരിന്‍ വെളിച്ചം അവരുടെ സ്വപ്നത്തിന്‍ പൊന്‍ തൂവലായി. മാസങ്ങള്‍ അങ്ങനെ കടന്നു പോയി, ഒരു നാള്‍ വന്നെത്തി കൊയിത്തു കാലം. മനസിന്‍റെ സ്വപ്‌നങ്ങള്‍ കൂട്ടില്‍ ഇറക്കാന്‍ കൊയിത്തിന്‍റെ ആരവം അടുത്ത് വന്നു, ‍ വലിയ ആ പൈങ്കിളി അനുഗ്രഹിച്ചു നാല് പേരെയും സ്നേഹത്തോടെ, "പോയ്‌ വരിക മക്കളെ നിങ്ങള്‍ ഒരുപാട് ധാന്യങ്ങള്‍ സമ്പാദിക്ക.."