Skip to main content

Posts

Showing posts from 2014

കൃഷ്ണനും സച്ചിനും

 ഇന്നലെ ഒരു ബാല പംക്തി യില്‍ സച്ചിനെ പറ്റി ഉള്ള ഒരു ചിത്ര കഥ കണ്ടപ്പോള്‍ ആണ് ഇങ്ങനെ ഒരെണ്ണം എഴുതാന്‍ തോന്നിയത്. ഓസ്ട്രേലിയ ക്ക് എതിരെ ബാറ്റ് ചെയ്യുന്ന സച്ചിന്‍.. എല്ലാ പന്തുകള്‍ക്കും ശക്തമായ് പോരാട്ക ആണ്. അതിനിടയില്‍ വികെറ്റ് നഷ്ടപ്പെട്ട മറ്റൊരു ബാറ്സ്മാണ് പകരം ആഹ്സര്‍ ഇറങ്ങുന്നു. ഈ അവസരത്തില്‍ മഞ്ഞു വീഴ്ചയില്‍ ക്രീസില്‍ നനവ് വരികയും ബോവ്ലെര്മാര്‍ അത് മുതലാക്കി പന്തുകള്‍ എറിയുകയും ചെയ്യുന്നു. അപ്പോള്‍ സച്ചിന്‍ പല അടവുകള്‍ മാറ്റി മാറ്റി പ്രയോഗിച് എല്ലാ പന്തുകളെയും നേരിടുന്നു. എന്നാല്‍ മഞ്ഞു വീഴ്ചക്ക് ശേഷം വളരെ ശ്രേധിച്ചു കളിച്ചതിനാല്‍  ഇടക്ക് സ്കോര്‍ രേടിംഗ് കുറയുന്നു. അപ്പോള്‍ ഉണ്ടായ ആശങ്കയില്‍ ആഹ്സര്‍ സച്ചിനു അടുത്തേക്ക് വരുന്നു. രണ്ടുപേരും പരസ്പരം സംസാരിച് ആശങ്ക മാറ്റുന്നു വീണ്ടും ബാറ്റിങ്ങിലെക്ക് കടക്കുന്നിടത്ത് 'തുടരും' ഇല് അന്നത്തെ കഥ അവസാനിക്കുന്നു. ഒരു ചിത്രകഥ നന്നായി ഒരു കുട്ടിക്ക് മനസിലാവാന്‍ എന്തൊക്കെ അവിടെ വേണം ആയിരുന്നോ അതൊക്കെ നന്നായി ഉള്‍ക്കൊള്ളിച് അവതരിപ്പിക്കാന്‍ അതിന്റെ കഥാകൃത്തിനും അത് വരച് ഉണ്ടാക്കിയ ചിത്രകാരനും നന്നായി സാധിച്ചിട്ട്  ഉണ്ട് അവിടെ.

ഞാൻ - അവൻ

ഞാൻ ഒരു കവിത എഴുതി, അവൻ അതിലെ അക്ഷരത്തെറ്റ് കണ്ടുപിടിച്ചു. ഞാൻ പഴഞ്ചൊൽ ഉദ്ധരിച് ഒരു തമാശ പറഞ്ഞു, അതിൽ പറഞ്ഞിരിക്കുന്ന വസ്തു യഥാർത്ഥം അല്ല എന്ന് അവൻ പറഞ്ഞു. ഞാൻ അവനു മുന്നിൽ ഒരു പാട്ടുപാടി, ഞാൻ ഉച്ചരിച്ച അക്ഷരം പരസ്പരം മാറി എന്ന് അവൻ പറഞ്ഞു. ഞാൻ ഒരു വസ്തുവിനെ അവനു ചൂണ്ടി കാണിച്ചു കൊടുത്തു, എന്റെ നഖം വെട്ടാനായിരിക്കുന്നു എന്നവൻ പറഞ്ഞു . ഞാൻ എന്റെ ഹൃദയത്തെ കുറിച്ച് അവനോടു വാചാലനായി, ഹൃദയത്തിനു നാല് അറകൾ ആണ് ഉള്ളത് എന്ന് അവൻ എന്നെ ഓർമപ്പെടുത്തി. ജീവിതത്തിന്റെ അർത്ഥത്തെയും അർത്ഥശൂന്യതയെയും കുറിച്ച് ഞാൻ അവനോടു പ്രസംഗിച്ചു, തലയോട്ടി വെറുമൊരു തൊണ്ട് ആണ് ന്നു മാത്രം അവൻ എന്നോട് പറഞ്ഞു. മനസ്സാണ് എല്ലാത്തിനും ആധാരം എന്ന് ഞാൻ അവനോടു പറഞ്ഞു, ആധാരം പണയം വെക്കാൻ ഉള്ളതല്ല എന്നവൻ പറഞ്ഞു. എന്നെക്കാൾ വലിയ തത്വജ്ഞാനി അവനാണുന്നു ഞാൻ തിരിച്ചറിഞ്ഞു. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല, അവനും.

അന്ധ വിശ്വാസി

അന്ന് ഞാൻ എല്ലാ അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിർക്കുകയും അവയെല്ലാം പൊള്ളയാണെന്ന് തിരിച്ചറിയുകയും ചെയ്തു, അപ്പോൾ എനിക്ക് ഞാൻ ഒരു ചിന്താ ശേഷി ഉള്ള മനുഷ്യൻ ആയി കാണപ്പെട്ടു. പിന്നീട് ഞാൻ പല ദൈവങ്ങൾ ഇല്ല എന്നും എല്ലാം സൃഷ്ടാവായ ഒരു ദൈവം തന്നെ ആണെന്നും തിരിച്ചറിഞ്ഞു, അന്ന് എനിക്ക് ഞാൻ ഒരു ബുദ്ധിമാൻ ആയി തൊന്നപ്പെട്ടു. പിന്നീട, ദൈവം എന്നത് ഇടുങ്ങിയ മുറികളിലും കൽ പ്രതിമകളിലും ഒതുങ്ങിയത് അല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു, അന്ന് ഞാൻ മാനസികം ആയി വളരെ അധികം വളർന്നതായി ഞാനറിഞ്ഞു. പിന്നീടൊരിക്കൽ ഞാൻ ദൈവം എന്നൊന്നില്ല എന്ന് മനസിലാക്കി, അപ്പോൾ, മറ്റുള്ളവർക്ക് തിരിച്ചറിയാൻ പറ്റാത്ത ഉയരത്തിൽ ഞാൻ എത്തിയതായി ഞാൻ മനസിലാക്കി. പിന്നീട് ദൈവമല്ല  യുക്തി ആണ് എല്ലാത്തിനും ആധാരം എന്ന് ഞാൻ മനസിലാക്കി , മറ്റുള്ളവർ എന്നെ നെറ്റി ചുളിച് കൊണ്ട് നോക്കുന്നത് ഞാൻ അറിഞ്ഞു. ദൈവം എന്നൊന്നില്ല എന്ന് ഞാൻ വിളിച്ച പറഞ്ഞു, എന്റെ യുക്തിയെ മറ്റുള്ളവരിലേക്ക് പടർത്താനും അത് പ്രച്ചരിപ്പികാനും ഞാൻ ശ്രെമിച്ചു, അന്ന്, മറ്റൊരു തരത്തിൽ ഞാൻ അന്ധവിസ്വാസിയായി മാറപ്പെട്ടു.