Skip to main content

ദേശിയ ഗാനവും സിനിമയും



കുഞ്ഞുന്നാളില്‍ നമ്മള്‍ കേള്‍ക്കുന്നതും അറിയാതെ  പഠിക്കുന്നതും നമ്മള്‍ ഒരിക്കലും മറക്കില്ല. അത് ജീവന്‍ പോലെ എന്നും കൊണ്ട് നടക്കുകയും ചെയ്യും. അതാണ് ഹുമന്‍ സൈകൊലോജി. അന്ന് നമ്മള്‍ പഠിച്ചതാണ് മാതൃഭാഷ, അച്ഛന്‍ അമ്മ എന്നൊക്കെ ഉള്ള ബന്ധങ്ങള്‍.. അങ്ങനെ പല നന്മകളും. അതെ  പോലെ എല്ലാ ദിവസവും സ്കൂള്‍ വിട്ടു ഇറങ്ങാന്‍ നേരം ദേശിയ ഗാനം കേള്‍ക്കുമ്പോ എഴുന്നേറ്റു നില്‍ക്കണം ബഹുമാനിക്കണം എന്നും നമ്മള്‍ പഠിച്ചു. അത് കൊണ്ട് തന്നെ ഏതൊരു സമയത്തും ദേശിയ ഗാനം കേള്‍ക്കുമ്പോള്‍ ഉള്ളില്‍ന്റെ ഉള്ളില്‍ ബഹുമാനവും അഭിമാനവും ഏതൊരു മനുഷ്യനും തോന്നും, അവന്‍ അറിയാതെ തന്നെ എഴുന്നേറ്റു നില്‍ക്കുകയും ചെയ്യുന്നു.
ഇനി സിനിമ എന്ന  കലാരൂപത്തെ കുറിച്ച് പറയാം. മറ്റേതൊരു കലാരൂപവും പോലെ ഒന്ന് മാത്രമാണ് സിനിമ. ക്രിക്കറ്റ്‌ നു മറ്റു സ്പോര്‍ട്സ് ഐറ്റംസ് നു മേല്‍ കിട്ടിയ വാണിജ്യ പരമായ promotion കാരണം അത് കൂടുതല്‍ പേരില്‍ എത്തിയത് പോലെ വാണിജ്യാടിസ്ഥാനത്തില്‍ ഉള്ള ഒരു മേന്മ കൊണ്ട് വളരെ  വളര്‍ന്നു വന്ന ഒരു കല രൂപം എന്നതിലുപരി സിനിമ ഒരു രാജ്യത്തെ പ്രധിനിധാനം ചെയ്യുന്ന എന്തോ ഒന്ന് ഒന്നുമല്ല. അങ്ങനെ ഉള്ള സാധാരണ ഒരു കലാരൂപമായ സിനിമ അതേ രാജ്യത്തിനകത്ത് പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിന്റെ തുടക്കത്തില്‍ ദേശിയ ഗാനം പാടുന്നതിന്റെ ആവശ്യകത എന്താണ്? പോട്ടെ, ഇത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവല്‍ പോലെ ഉള്ള ഒരു വേദിയില്‍, മറ്റൊരു രാജ്യത്ത് വെച്ച്, നമ്മളെ പ്രധിനിധീകരിക്കുന്ന ഒരു അവസരത്തില്‍ ആണെങ്കില്‍ നമുക്ക് നിര്‍ബധിതം ആയും ഇങ്ങനെ ഒരു ഗാനാലാപനം വേണം എന്ന്നു പറയാം.
ഒളിമ്പിക്സ് മത്സരത്തില്‍  ഒരിക്കല്‍ നമുക്ക് മെടല്‍ കിട്ടിയപ്പോള്‍ നമ്മുടെ പതാക ഉയര്‍ത്തുകയും ദേശിയ ഗാനം ആലപിക്കുകയും ചെയ്തത് ഞാന്‍ കണ്ടതാണ്. അന്ന് അത് TV ഇല്‍ കണ്ടു കൊണ്ട് നിന്ന ആരും എഴുന്നേറ്റു നിന്നിട്ട ഉണ്ടാവണം എന്നില്ല. പക്ഷെ അത് പാടി കഴിയും വരെ അഭിമാനത്തിന്റെ നെഞ്ഞിടിപ്പോടെ ഒരക്ഷരം പോലും സംസാരിക്കാതെ TV ഇല്‍ നിന്നു കണ്ണെടുക്കാതെ നോക്കി നിന്നിട്ട് ഉണ്ടാവും എന്ന് നിസ്സംശയം പറയാം. ഇ ഒരു ഫീല്‍ കിട്ടുമോ സിനിമക്ക് മുന്പ് ദേശിയ ഗാനം കേള്‍ക്കുമ്പോ?
ഇത് എന്റെ അഭിപ്രായമല്ല. എന്റെ സംശയം ആണ്. ആശയ പരവും  ആരോഗ്യപരവും ആയ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇതിന്റെ അര്‍ഥം സിനിമ-തിയേറ്റര്‍ ഇല്‍ ദേശിയ ഗാനം കേട്ടാല്‍ എഴുന്നേറ്റ് നില്‍ക്കെടതില്ല എന്നല്ല. എഴുന്നേറ്റു നില്കാത്തത് തെറ്റ് തന്നെയാണ്.  പക്ഷെ ദേശിയ ഗാനം പാടാന്‍ ഉള്ള  സ്ഥലം സിനിമ തിയേറ്റര്‍ ആണുന്നു തോന്നില്ല. അതിനു മാത്രമുള്ള മഹത്വം ഒന്നും സിനിമക്ക് ഇല്ല.

Comments

Popular posts from this blog

ദീപാവലി

എന്‍റെ അച്ഛന്‍ തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍  പറഞ്ഞ്കൊണ്ട് .. എല്ലാവര്ക്കും എന്റെയും എന്‍റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ . ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ മനസിനുള്ളിലെ മോഹമാണ് - അത് എന്നും നമുക്കൊരു ആഗ്രഹം അല്ലെ? ഒരു വീട് വെക്കുമ്പോള്‍ - അതില്‍ ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍ പ്രതീക്ഷകള്‍ വളരുക അല്ലെ.. പറമ്പില്‍ വളരും വൃക്ഷ ലതാദികള്‍ കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍ പച്ചപ്പുതപ്പണിഞ്ഞ പുല്‍ മേടുകള്‍ പുതുയുഗം പിറക്കും ലക്ഷണങ്ങള്‍ പുതു സംസ്കാരത്തിന്‍ പോന്നോളികള്‍ ഇരുള്‍ , വെട്ടത്തിന് വഴി മാറുന്നു ആശ്വാസം ദുഖത്തെ മറക്കുന്നു നല്ലനാളുകള്‍ ഓടി അണയുന്നു  - അവിടെ ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം ദീപാലങ്കാരം ദീപാവലിയെ - സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ നമുക്കും വരവേല്‍ക്കാം ദീപാവലിയെ. നവയുഗത്തിന്‍ പുതു സന്തേശം ഏകാന്‍ എതീടുന്നൊരു ആഘോഷത്തെ നിലനിര്തീടാം  നമുക്കും ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്... മനസ്സിന്‍ ജാലകം തുറന്നുകൊണ്ട് സേവ

ഞാൻ - അവൻ

ഞാൻ ഒരു കവിത എഴുതി, അവൻ അതിലെ അക്ഷരത്തെറ്റ് കണ്ടുപിടിച്ചു. ഞാൻ പഴഞ്ചൊൽ ഉദ്ധരിച് ഒരു തമാശ പറഞ്ഞു, അതിൽ പറഞ്ഞിരിക്കുന്ന വസ്തു യഥാർത്ഥം അല്ല എന്ന് അവൻ പറഞ്ഞു. ഞാൻ അവനു മുന്നിൽ ഒരു പാട്ടുപാടി, ഞാൻ ഉച്ചരിച്ച അക്ഷരം പരസ്പരം മാറി എന്ന് അവൻ പറഞ്ഞു. ഞാൻ ഒരു വസ്തുവിനെ അവനു ചൂണ്ടി കാണിച്ചു കൊടുത്തു, എന്റെ നഖം വെട്ടാനായിരിക്കുന്നു എന്നവൻ പറഞ്ഞു . ഞാൻ എന്റെ ഹൃദയത്തെ കുറിച്ച് അവനോടു വാചാലനായി, ഹൃദയത്തിനു നാല് അറകൾ ആണ് ഉള്ളത് എന്ന് അവൻ എന്നെ ഓർമപ്പെടുത്തി. ജീവിതത്തിന്റെ അർത്ഥത്തെയും അർത്ഥശൂന്യതയെയും കുറിച്ച് ഞാൻ അവനോടു പ്രസംഗിച്ചു, തലയോട്ടി വെറുമൊരു തൊണ്ട് ആണ് ന്നു മാത്രം അവൻ എന്നോട് പറഞ്ഞു. മനസ്സാണ് എല്ലാത്തിനും ആധാരം എന്ന് ഞാൻ അവനോടു പറഞ്ഞു, ആധാരം പണയം വെക്കാൻ ഉള്ളതല്ല എന്നവൻ പറഞ്ഞു. എന്നെക്കാൾ വലിയ തത്വജ്ഞാനി അവനാണുന്നു ഞാൻ തിരിച്ചറിഞ്ഞു. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല, അവനും.

പരീക്ഷണം

നന്നായിട്ടു കഷ്ടപ്പാട് വന്നപ്പോ ഞാൻ ദൈവത്തെ കാണാൻ പോയി. പുഞ്ചിരിച്ചു കൊണ്ടുള്ള ആ മുഖം കണ്ടപ്പോ എനിക്ക് മനസിലായി ഇത് കഷ്ടപ്പാടല്ല എന്നെ പരീക്ഷിക്കുന്നതാണ് ന്നു. പിന്നെ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒരു പരാതിയും പറയാതെ ആ പരീക്ഷണ കടൽ നീന്തി കടന്നു വിജയിച്ചു. "ദൈവമേ ഞാൻ ഈ പരീക്ഷ കടന്നു .. എനിക്കുള്ള പാരിതോഷികം തന്നാലും"  ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. "സബാഷ്!! നീ എന്റെ അടുത്ത വലിയ പരീക്ഷണത്തിന് സജ്ജനായതിൽ അഭിനന്ദനങൾ" ദൈവം അശരീരിച്ചു.