വി കെ പി മങ്കര എന്ന നമ്മുടെ പ്രിയങ്കരനായ വിപിന്‍ കുമാറിന്‍റെ ആശയത്തില്‍ കേട്ടിപ്പെടുതതാണ് ഈ ലഘു ചിത്രം. വമ്പന്‍ ഹിറ്റുകളും സസ്പെന്‍സ് ക്ലൈമാക്സ് ചിത്രങ്ങളും അരങ്ങു തകര്‍ക്കാന്‍ വരുന്ന ആ ഒരു അഭ്രപാളിയെ ലക്‌ഷ്യം വെച്ച് ഞങ്ങളുടെ കൊച്ചു ടീം ആയ INFINITE STAIRS Production ആദ്യ ഉദ്യമത്തിന് നാന്നി കുറിക്കുകയാണ് ഇവിടെ. വലിയ പരസ്യങ്ങളോ വലിയ സജ്ജീകരനങ്ങലോ ഒന്ന്നുമില്ല്ലാതെ ആശയത്തിന്റെ ആഴം അടിയോളം ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ ഇവിടെ ശ്രമിക്കുക മാത്രം ചെയ്യുന്നു. വെറുതെ ഒന്ന് തിരിഞ്ഞു നോക്കു. നമുക്ക് കാണാം, ജീവിതം ഒരുപാട് പടികളുള്ള ഒരു സമുച്ചയതിലേക്കുള്ള ഒരു കയറ്റമാണ്. അവിടെ ഓരോ നിലയിലും ഉള്ള ഏതേത് മുറികളും നമുക്ക് തുറക്കാം. ഒരു മുറി വിട്ടിറങ്ങുമ്പോള്‍ കിട്ടുന്ന പലതും ആയിരിക്കും അടുത്ത വാതായനം തുറക്കപ്പെടാന്‍ അവിടെ പ്രേരകമാകുന്ന ശക്തി. ജീവിതത്തിന്‍റെ ഏതോ നിലയിലെത്തി, മുന്നോട്ടുള്ള വഴി എങ്ങനെ എന്നറിയാതെ പകച്ചു നില്‍ക്കുന്ന യവ്വനന്ത്യത്തില്‍ നില്‍ക്കുന്ന മനുഷ്യന്‍ അവന്‍ പിന്നിട്ട വഴിയിലൂടെ അറിഞ്ഞോ അറിയാതെയോ ഒരു സ്വപ്ന സഞ്ചാരം നടത്തുന്നു. തന്‍റെ ഓരോ കാലടിയും സസൂക്ഷ്മം അവനു കാണ...
Blog by Jubish Maathalath