കാപട്യതാല്‍ നിറഞ്ഞൊരു ലോകമേ.. കാശിനായി പൊരുതുന്ന കാലമേ.. കാണികളെ അന്ത കീടമായി മാറ്റുന്ന കാരിരുമ്പോ നിന്‍ മനസും ഹൃദയവും?! ആവതില്ല നിന്‍ ചേഷ്ടകള്‍ കാണുവാന്‍ ആവതില്ല കപട മോഡികള്‍ കാണുവാന്‍ ആരോട് നിന്‍ എതിര്‍പ്പും ക്രൂരവും ആരോരുവാന്‍ നിന്‍ സോദരന്‍ തന്നിയോ? ബന്ധങ്ങള്‍ക്ക് എന്ത് വില ഇന്ന് മര്‍ത്യന് ബന്ധുവിനെ കണ്ടു അറിയില്ലവനിന്നു ബന്ധങ്ങള്‍ ബന്ധനമായത്തില്‍ ഖേദിക്കും ഭുദ്ധിജീവികള്‍ നാട്ടില്‍ പ്രമാണിമാര്‍.. ഇന്നവന്‍ ചെയ്യുന്നതെന്തോ നിരന്തരം പഴമയെ കൊല്ലുന്ന പുതുമ തന്‍ വാഴ്ചയോ? പച്ച തെളിച് അവന്‍ നേടി എടുത്തതോ ഭൂ രതമായി കാണുന്ന തരിശു നിലങ്ങലോ?! പിച്ച വെച്ച് വളര്‍ന്ന നിലങ്ങളെ കത്തി വെച്ചവന്‍ കൊല്ലുന്നു കാശിനായി ധൂര്‍ത്ത് അടിച്ചു മദിച്ചു കളയുന്നു പരമ്പര കൊല്ലിയാം രാക്ഷസക്കുഞ്ഞുങ്ങള്‍. ചുട്ടപ്പം പോലെ പണത്തിനു പകരമായി വെക്കാമോ മര്‍ത്യാ നിന്‍ പാരമ്പര്യത്തെ..? നൂറിരട്ടി പകരം കൊടുത്താലും നേടുവാന്‍ ആകുമോ ആ ഒരു മേന്മയെ..? നാഗരികത കാപട്ട്യമല്ല എന്നോര്‍ക്കുക നന്മയാം നാണയത്തിന്‍ വശങ്ങളെ നഗരവും...
Blog by Jubish Maathalath