കാപട്യതാല്‍ നിറഞ്ഞൊരു ലോകമേ..
കാശിനായി പൊരുതുന്ന കാലമേ..
കാണികളെ അന്ത കീടമായി മാറ്റുന്ന
കാരിരുമ്പോ നിന്‍ മനസും ഹൃദയവും?!
ആവതില്ല നിന്‍ ചേഷ്ടകള്‍ കാണുവാന്‍
ആവതില്ല കപട മോഡികള്‍ കാണുവാന്‍
ആരോട് നിന്‍ എതിര്‍പ്പും ക്രൂരവും
ആരോരുവാന്‍ നിന്‍ സോദരന്‍ തന്നിയോ?
ബന്ധങ്ങള്‍ക്ക് എന്ത് വില ഇന്ന് മര്‍ത്യന്
ബന്ധുവിനെ കണ്ടു അറിയില്ലവനിന്നു
ബന്ധങ്ങള്‍ ബന്ധനമായത്തില്‍ ഖേദിക്കും
ഭുദ്ധിജീവികള്‍ നാട്ടില്‍ പ്രമാണിമാര്‍..
ഇന്നവന്‍ ചെയ്യുന്നതെന്തോ നിരന്തരം
പഴമയെ കൊല്ലുന്ന പുതുമ തന്‍ വാഴ്ചയോ?
പഴമയെ കൊല്ലുന്ന പുതുമ തന്‍ വാഴ്ചയോ?
പച്ച തെളിച് അവന്‍ നേടി എടുത്തതോ
ഭൂ രതമായി കാണുന്ന തരിശു നിലങ്ങലോ?!
പിച്ച വെച്ച് വളര്‍ന്ന നിലങ്ങളെ
കത്തി വെച്ചവന്‍ കൊല്ലുന്നു കാശിനായി
ധൂര്‍ത്ത് അടിച്ചു മദിച്ചു കളയുന്നു
പരമ്പര കൊല്ലിയാം രാക്ഷസക്കുഞ്ഞുങ്ങള്‍.
ചുട്ടപ്പം പോലെ പണത്തിനു പകരമായി
വെക്കാമോ മര്‍ത്യാ നിന്‍ പാരമ്പര്യത്തെ..?
വെക്കാമോ മര്‍ത്യാ നിന്‍ പാരമ്പര്യത്തെ..?
നൂറിരട്ടി പകരം കൊടുത്താലും
നേടുവാന്‍ ആകുമോ ആ ഒരു മേന്മയെ..?
നാഗരികത കാപട്ട്യമല്ല എന്നോര്‍ക്കുക
നന്മയാം നാണയത്തിന്‍ വശങ്ങളെ
നഗരവും നാട്ടിന്‍ പുരവുമായി കാണുക
നന്മതന്‍ വിളനിലം രണ്ടുമെന്നോര്‍ക്കുക
എന്നിട്ടുമെന്തേ മനുഷ്യന്‍ നിരന്തരം
നാട്ട്യങ്ങള്‍ കാട്ടുന്നു നഗരത്തിലെത്തുമ്പോള്‍!
നാട്ട്യങ്ങള്‍ കാട്ടുന്നു നഗരത്തിലെത്തുമ്പോള്‍!
നാലാളെ കാണുമ്പോള്‍ നാട്ട്യങ്ങള്‍ കാട്ടുന്ന-
തവനവനുള്ളില്‍ അഹങ്കാരമോ?
പുതുമ എന്ത് ? പഴമതന്‍ കാലനോ!!
"പഴമതന്‍ നന്മയെ ശ്രേഷ്ടമായ് വാഴ്ത്തുന്ന
പുതുതലമുര തന്‍ ശബ്ദത്തെ മാത്രം
പുതുമ എന്നറിയുക .. കൊണ്ട് നടക്കുക"
മോശമായതോക്കെയും "യൂത്ത്" എന്ന് ചൊല്ലി വിളിക്കുന്ന
നാശത്തെ മുന്‍കൂട്ടി അറിയുക നാമെന്നും..
"യൂത്ത്" എന്നാല്‍ പുതുലോക രക്ഷകരാകണം
നന്മ തന്‍ ചോര തിളപ്പുകള്‍ ആവണം!!
കാശിന്നു മാത്രമായി ജോലി ചെയ്യുന്നൊരു
കാട്ടാള ക്കൂട്ടമായി മാറുന്നു നാമിന്നു
കക്കുന്നു, കയ്യിട്ടു വാരുന്നു നാമിന്നു,
കാക്കുന്നതില്ല തന്‍ പിഗാമിമാരെയും..
ഇന്നലെ ഈ ലോകം കാത്തു സൂക്ഷിച്ചത്
ഇന്നവന്‍ സ്മാരകം മാത്രമായി മാറ്റുന്നു..
പ്രകൃതിയെ കൊല്ലാനായി പ്രകൃതി നിര്‍മിച്ചൊരു
സംസ്കാര സമ്പന്നന്‍ ഇന്നവന്‍ മര്‍ത്യന്‍.
കുന്നുകളില്ലിനി കാടുകളും, പുഴ,
തോടുകള്‍, വറ്റിവരണ്ട നീര്‍ച്ചാലുകള്‍
മനലുകള്‍ വേണ്ടിനി പുഴകളിലും ?
പച്ചപ്പ് വേണ്ടിനി പാടത്തിലും?
കത്തി വെക്കുന്നവന്‍ പ്രകൃതി തന്‍ മേലെ
ആഞ്ഞു കുതുന്നവന്‍ ലോക സംസ്ക്കാരത്തെ തന്നെ..
ചുട്ടു കരിച് അവന്‍ പഴമതന്‍ മേന്മയെ
ചവിട്ടി മതിച് അവന്‍ സ്വന്ത ബന്ധങ്ങളെ.
കാരിരുമ്പിന്‍ മനസുള്ള മര്‍ത്യന്
കണ്ണില്‍ ഉള്ളു വെറും കരി നിഴല്‍ മാത്രമേ...
ജ്ഞാനത്താല്‍ ശോഭിക്കും മാറ്റമുണ്ടാകുമോ
കരിനിഴല്‍ മാറി പ്രകാശം ഉണ്ടാകുവാന്‍?..
"ചില്ല" എന്ന മലയാള വാരികയില്‍ പ്രസിദ്ധീകരിക്കപെട്ട എന്‍റെ ആദ്യ കൃതി
ReplyDelete