Skip to main content

പരീക്ഷണം




നന്നായിട്ടു കഷ്ടപ്പാട് വന്നപ്പോ ഞാൻ ദൈവത്തെ കാണാൻ പോയി.

പുഞ്ചിരിച്ചു കൊണ്ടുള്ള ആ മുഖം കണ്ടപ്പോ എനിക്ക് മനസിലായി ഇത് കഷ്ടപ്പാടല്ല എന്നെ പരീക്ഷിക്കുന്നതാണ് ന്നു.

പിന്നെ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒരു പരാതിയും പറയാതെ ആ പരീക്ഷണ കടൽ നീന്തി കടന്നു വിജയിച്ചു.

"ദൈവമേ ഞാൻ ഈ പരീക്ഷ കടന്നു .. എനിക്കുള്ള പാരിതോഷികം തന്നാലും"  ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു.

"സബാഷ്!! നീ എന്റെ അടുത്ത വലിയ പരീക്ഷണത്തിന് സജ്ജനായതിൽ അഭിനന്ദനങൾ" ദൈവം അശരീരിച്ചു.

Comments

Post a Comment

Popular posts from this blog

അത്

അകത്ത് കടക്കണം എങ്കില്‍ എന്‍റെ കയ്യില്‍ ഉള്ള 'അത്' മുഴുവനായും കളയണം എന്ന് അവര്‍ ആവശ്യപ്പെടാതെ ആവശ്യപ്പെട്ടു. അങ്ങനെ അകത്ത് കടന്ന എനിക്ക് കാണാന്‍ കഴിഞ്ഞത് 'അത്' അന്വേഷിച്ചു കൊണ്ട് ഊണും ഉറക്കവും ഇല്ലാതെ അലയുന്ന പ്രബുദ്ധരായ അവരെ ആണ്.

കഴിവ്

മറ്റൊരാളെ സമാധാനിപ്പിക്കാൻ ഉള്ള കഴിവാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴി വ്.