ചുവപ്പ്



ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്.. 
എന്‍റെ തിളങ്ങുന്ന കടാരകുള്ള ദാഹം മാത്രം 
ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്.. 
എന്‍റെ തലക്ക് മീതെ പറക്കുന്ന പതാകയ്ക്ക് ഒരു അലങ്കാരം മാത്രം.
ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്.. 
എന്‍റെ സിരകളില്‍ കുതിച് പായുന്ന തീക്കനല്‍ മാത്രം.
ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്.. 
അന്നിനെ ഓര്‍ക്കുമ്പോ ഇന്നെന്റെ കണ്ണിനെ മറക്കുന്നൊരു അന്ധകാരം മാത്രം.

ചുവപ്പ് .. ഒരു നിറമായിരുന്നു എനിക്ക് .
അന്നെന്റെ ചായക്കൂടയിലെ എന്‍റെ ഇഷ്ട നിറം..
അച്ഛന്റെ കൂടെ പതാക പിടിക്കുമ്പോള്‍
കരുതലിന്‍ ചൂട് പകരുന്ന നിറം.
വിപ്ലവം ജ്വലിപ്പിക്കാന്‍ കൊതിച്ചൊരു കാലത്ത് 
ആവേശം അലതല്ലും  തീയായിരുന്നു..

ചുവപ്പ്.. 
വെളുത്ത മുണ്ടിനു സ്വയം പകര്‍ന്നപ്പോള്‍ ,
ഇരുട്ടിനു മറവില്‍ മറഞ്ഞവരെ  നോക്കി 
ചുവന്ന കണ്ണില്‍ ഒരിറ്റ് നീരുമായ് 
പിടക്കുന്ന ദേഹത്തെ നെഞ്ഓട്  ചേര്‍ത്തവന്  
ചുവപ്പൊരു നിറമല്ലയിന്നു ..
                       എന്‍റെ തിളയ്ക്കുന്ന നിണം ആണ് ഇതിന്ന്. . 

എന്‍റെ സൂര്യകാന്തിക്ക്


രാവിരുള്‍ മാറി സൂര്യന്‍ ഉദിക്കുമ്പോള്‍ 
ഇമ വെട്ടാതെ നീ നോക്കി നിന്നില്ലേ 
എന്‍റെ സൂര്യകാന്തി...

ഒരു ഘടികാര വേഗം മുന്നോട്ട് പായുമ്പോള്‍ 
ഇമവെട്ടാതെ.. കഴുത്ത് ചെരിച്.. എന്തിനോ വേണ്ടി
നീ നോക്ക്കി നിന്നില്ലേ .. 
എന്‍റെ സൂര്യകാന്തി...

പ്രഭാതത്തിന്റെ മഞ്ഞു കണത്തില്‍
ഈറനണിഞ്ഞു പുളകിതയായ നീ 
ഉഷ്ണ ഉഷ നേരത്ത് കണ്ണിമ ചിമ്മാതെ 
മാനം നോക്കി ചിരിചില്ലേ..
എന്‍റെ സൂര്യകാന്തി...

മഴ മേഘ കാറ് കണ്ട തവള കരഞ്ഞപ്പോള്‍ 
നീ വിഷാദയായില്ലേ സൂര്യകാന്തി..?!
അന്തി നേരം നോക്കി ചീവീട് കരഞ്ഞപ്പോഴും 
നീ ശോക മൂക ആയില്ലേ..
എന്‍റെ സൂര്യകാന്തി...?!

ഇരുള്‍ വീണ നേരത്ത് രാവിന്റെ മറനീക്കി 
താര പരിവേഷനായി വന്ന യുവ 
ചന്ദ്രനെ നീ ഗൌനിച്ചതില്ല .. ഞാന്‍ കണ്ടു
എന്‍റെ സൂര്യകാന്തി...

ചില നേരം ഞാന്‍ ഇങ്ങനെ ചിന്തിക്കും 
നിന്‍ പേര് പകര്‍ന്നു കിട്ടിയതാവുമോ..
അംബര കാന്തിയാം ആ സ്വര്‍ണ്ണ മുത്തിന് 
നിന്‍ സഹാനമാണോ അവനെന്നും 
ഉദിച് ഉയരാന്‍ പ്രേരകം ആയതും..

എങ്ങിനെ ആയാലുമെന്‍ സൂര്യകാന്തി 
നീ ഒന്നോര്‍ക്ക..
നീ തന്നെ ശ്രേഷ്ഠ ഈ ലോകത്ത് ..
അവന്‍റെ പേര് ചേര്‍ത്ത് ചൊല്ലി കേള്‍ക്കുവാന്‍ 
എന്‍റെ സൂര്യകാന്തി...!!

അടിക്കുറിപ്പ് എഴ്താമോ ?

എപ്പഴോ എന്‍റെ ക്യാമറ clickഇല്‍ വന്ന ഒരു ഫോടോ ആണിത്.. നല്ല ഒരു അടിക്കുറിപ്പ് നല്‍കാമോ ഇതിനു?

ദീപാവലി

എന്‍റെ അച്ഛന്‍ തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍  പറഞ്ഞ്കൊണ്ട് ..
എല്ലാവര്ക്കും എന്റെയും എന്‍റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ .



ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍
മനസിനുള്ളിലെ മോഹമാണ് - അത്
എന്നും നമുക്കൊരു ആഗ്രഹം അല്ലെ?
ഒരു വീട് വെക്കുമ്പോള്‍ - അതില്‍
ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍
പ്രതീക്ഷകള്‍ വളരുക അല്ലെ..
പറമ്പില്‍ വളരും വൃക്ഷ ലതാദികള്‍
കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍
പച്ചപ്പുതപ്പണിഞ്ഞ പുല്‍ മേടുകള്‍
പുതുയുഗം പിറക്കും ലക്ഷണങ്ങള്‍
പുതു സംസ്കാരത്തിന്‍ പോന്നോളികള്‍
ഇരുള്‍ , വെട്ടത്തിന് വഴി മാറുന്നു
ആശ്വാസം ദുഖത്തെ മറക്കുന്നു
നല്ലനാളുകള്‍ ഓടി അണയുന്നു  - അവിടെ
ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം
ദീപാലങ്കാരം ദീപാവലിയെ -
സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ
സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ.
നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ
നമുക്കും വരവേല്‍ക്കാം ദീപാവലിയെ.
നവയുഗത്തിന്‍ പുതു സന്തേശം ഏകാന്‍
എതീടുന്നൊരു ആഘോഷത്തെ
നിലനിര്തീടാം  നമുക്കും
ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്...
മനസ്സിന്‍ ജാലകം തുറന്നുകൊണ്ട്
സേവിച്ചീടാം ഒത്തോരുമാക്കായി
ഈ പൊന്നിന്‍ ദിനത്തില്‍ നമുക്കും
പ്രാര്തിചീടാം  മനുഷ്യ നന്മയ്ക്കായി...
 

യാഥാര്‍ത്ഥ്യം

മിഥ്യ യില്‍ നിന്ന്, ഇന്നത്തെ ബന്ധങ്ങള്‍ക്ക്
വലിചെറിയല്‍ സംസ്കാരത്തിന്റെയും കടന്നു കയറ്റതിന്റെയും
ഗന്ധം മാത്രമാണ് ഉള്ളത് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക്
ഒരു പാത ഉണ്ടായിരുന്നു എന്ന്
മനസിലാക്കാന്‍ ഞാനേറെ വൈകിപ്പോയി... 

STEPS - A REVIEW



വി കെ പി മങ്കര എന്ന നമ്മുടെ പ്രിയങ്കരനായ വിപിന്‍ കുമാറിന്‍റെ ആശയത്തില്‍ കേട്ടിപ്പെടുതതാണ് ഈ ലഘു ചിത്രം. വമ്പന്‍ ഹിറ്റുകളും സസ്പെന്‍സ് ക്ലൈമാക്സ്‌ ചിത്രങ്ങളും അരങ്ങു തകര്‍ക്കാന്‍ വരുന്ന ആ ഒരു അഭ്രപാളിയെ ലക്‌ഷ്യം വെച്ച് ഞങ്ങളുടെ കൊച്ചു ടീം ആയ INFINITE STAIRS Production ആദ്യ ഉദ്യമത്തിന്  നാന്നി കുറിക്കുകയാണ് ഇവിടെ. വലിയ പരസ്യങ്ങളോ വലിയ സജ്ജീകരനങ്ങലോ ഒന്ന്നുമില്ല്ലാതെ
ആശയത്തിന്റെ ആഴം അടിയോളം ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ ഇവിടെ ശ്രമിക്കുക മാത്രം ചെയ്യുന്നു.

വെറുതെ ഒന്ന് തിരിഞ്ഞു നോക്കു. നമുക്ക് കാണാം, ജീവിതം  ഒരുപാട് പടികളുള്ള ഒരു സമുച്ചയതിലേക്കുള്ള ഒരു കയറ്റമാണ്. അവിടെ ഓരോ നിലയിലും ഉള്ള ഏതേത് മുറികളും നമുക്ക് തുറക്കാം. ഒരു മുറി വിട്ടിറങ്ങുമ്പോള്‍ കിട്ടുന്ന പലതും ആയിരിക്കും അടുത്ത വാതായനം തുറക്കപ്പെടാന്‍ അവിടെ പ്രേരകമാകുന്ന ശക്തി.

ജീവിതത്തിന്‍റെ ഏതോ നിലയിലെത്തി, മുന്നോട്ടുള്ള വഴി എങ്ങനെ എന്നറിയാതെ പകച്ചു നില്‍ക്കുന്ന യവ്വനന്ത്യത്തില്‍ നില്‍ക്കുന്ന മനുഷ്യന്‍ അവന്‍ പിന്നിട്ട വഴിയിലൂടെ അറിഞ്ഞോ അറിയാതെയോ ഒരു സ്വപ്ന സഞ്ചാരം നടത്തുന്നു. തന്‍റെ ഓരോ കാലടിയും സസൂക്ഷ്മം അവനു കാണാന്‍ കഴിയുന്നു. ഓരോ കാലടി ശബ്ദവും അവന്‍റെ സിരകളില്‍ എന്തെന്നില്ല്ലാത്ത ഒരു മിന്നല്‍പ്പിണര്‍ ഉണ്ടാക്കുന്നു.

ബാല്യതിന്റെ ഗൃഹാതുരതയില്‍ താന്‍ അനുഭവിച്ച നന്മകളെ അവനു കാണാന്‍ കഴിയുന്നുണ്ടെങ്കിലും, അമ്മിഞ്ഞപാലിന്റെയും താരാട്ടിന്റെയും സാന്നിധ്യം നഷ്ടപ്പെട്ട ഏതോ നാളില്‍ അവന്‍റെ കാല്‍പ്പാദം എങ്ങോ പിഴച്ചു പോയി. പുകയില ചുരുളില്‍ ചില പുകപടലങ്ങള്‍ മാത്രമായ കൌമാരത്തിന് ശേഷം വന്ന മറ്റൊരു ലോകമായിരുന്നു അവനു യവ്വനം. അവന്‍ തന്നെ തന്‍റെ സ്വര്‍ഗത്തെ വരച്ചു ചേര്‍ക്കുമ്പോള്‍ അവനു നഷ്ടമായത് ചില പുതിയ വാതായനമായിരുന്നു.

ജീവിതത്തിന്‍റെ അടുത്ത ഘട്ടം എന്ന വലിയ ഒരു വാതില്‍ തുറക്കാനാവാതെ പകച്ചു നില്‍ക്കുമ്പോഴാണ് അവന്‍ ജീവിത യാധാര്ത്യതിലേക്ക് ദൃഷ്ടി ഊന്നുന്നത്. തന്‍റെ പിന്നില്‍ ശക്തമായി അടഞ്ഞ മറ്റൊരു വാതിലിനെ അവന്‍ ഓര്‍ക്കുന്നു. പക്ഷെ പിന്നിട്ട പടവ് ഇറങ്ങാനുള്ള ആ വാതില്‍ തുറക്കപ്പെടില്ല എന്ന വലിയ ഒരു സത്യം അവനെ തളര്‍ത്തുന്നു. തിരികെ വന്നു വീണ്ടും പുതിയ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന അവന്‍ എല്ലാ കുറ്റബോധാങ്ങളുടെയും ഭാരം താങ്ങാന്‍ ആവാതെ തളര്‍ന്നു വീഴുകയും ചെയ്യുന്നു.
    
       എന്നാല്‍ ഇതെല്ലം താന്‍ കണ്ട സ്വപ്നമാണെന്ന തിരിച്ചറിവ് എല്ലാ കൊള്ളരുതായ്മകളെയും ഉപേക്ഷിക്കാനുള്ള തീരുമാനം അവനില്‍ ഉടലെടുപ്പിക്കുന്ന നിമിഷത്തില്‍ ഞങ്ങള്‍ തിരശീല ഇടുന്നു. ജീവിതത്തിലെ പടികള്‍ ആര്‍ക്കുമുന്നിലും കടിനമാവതിരിക്കട്ടെ എന്നും, ജീവിതത്തിനെ പുതിയ വാതായനങ്ങള്‍ തുറക്കാനാവാതെ ആരും തളര്‍ന്നു പോവരുതെ എന്നും പ്രാര്‍ത്ഥിച്ചുകൊണ്ട് .
നന്ദി 

Click here to view STEPS

യാത്രികന്‍ [yaathrikan]








ഈ നീണ്ട പാതയില്‍ അവിടെത്തുടങ്ങി
യിന്നിവിടം വരെ ഞാന്‍ യാത്ര ചെയ്യുന്നതില്‍
ഒരുപാട് പുല്ലും മരങ്ങളും ചെടികളും
പിന്നോട്ട് പോയി മറയുന്ന വേളയില്‍
ഒരുപാട് പേരെ കണ്ടുമുട്ടി ഞാന്‍,
ഒരുപാട് പേരുടെ പാട്ട് കേട്ടു.
ഒരുപാട് ചിരികളില്‍ പങ്കുകൊണ്ടു ഞാന്‍,
‍ ഒരുപാട് ഈരടികളില്‍ താളം പിടിച്ചു.

എന്‍ യാത്ര വേളകളില്‍ തങ്ങി ഞാന്‍ പലവട്ടം
പലതരം സത്ര സമ്മുച്ചയങ്ങളിലും
ഒരുപാട് പേരവിടെ തങ്ങുന്നു കൂടുന്നു
നേരം പുലര്‍ന്നിറ്റ് യാത്രയാകും വരെ

പല ദേശം ഒരു ദിക്കില്‍ ഒത്തുചേരുന്നു,
പിരിയുന്നു പലതും പങ്കുവെച്ചിട്ടും.
കഠിനമാം വെയിലിലെ, മഴയിലെ യാത്രികര്‍,
പലതും മനസ്സില്‍ വിങ്ങിപുകഞ്ഞവര്‍,
മോദവും സമയവും തേടിയെത്തുന്നവര്‍,
പലദേശ ഭാഷകള്‍ തേടി എത്തുന്നോരും.
ഒരുനേരം തലചായ്ച്ച സത്രത്തിലവരുടെ
പലനേരം പങ്കിട്ട ഞാനും ഒരു യാത്രികന്‍.

അവിടെനിന്നും പാതയോരത്ത് നിന്നും,
പലസഹയത്രികര്‍ വന്നുചേരുന്നു.
ചില ദൂരം പലനേരം ചേര്‍ന്നു എന്‍ തോളോട്,
പല വളവുകള്‍ വരെ, ചില ഇട വഴികള്‍ വരെ.
"പിന്നീട് കാണാം" എന്നൊരു വാക്ക്, ചൊന്നവര്‍-
മറയുന്ന ദിശയിലായി ചിലചോദ്യ-
ചിഹ്നങ്ങള്‍ ചെറുതായി ചിരിക്കുന്നു,
എന്തിനു കണ്ടുമുട്ടി നാം സോദരാ ?
എവിടെ വച്ചെങ്കിലും കാണുമോ നാമിനി ?
നീ നിന്‍റെ സമയങ്ങള്‍ എനിക്ക് തന്നതിനും,
ഞാനെന്‍റെ സമയങ്ങള്‍ നിനക്ക് തന്നതിനും,
എന്തര്‍ത്ഥമുണ്ടിന്നു ഈ ഒരു വേളയില്‍?

ശ്രമിച്ചില്ല ഞാനിന്നും തിരിഞ്ഞൊന്നു നോക്കുവാന്‍
എങ്കിലും നിന്‍റെ ചില വീഴ്ചയില്‍ ഒരു താങ്ങ്
എന്‍ ചുമല്‍ ആയതില്‍ ഞാനിന്ന് അഭിമാനപുളകിതനാവുന്നു .
ഇതുപോലെ മറ്റൊരു സഹയാത്രികന്‍ നിന-
ക്കൊരു ചുമല്‍ തരുന്നൊരു നേരത്ത് നീ എന്നെ ഓര്‍ക്കു-
മെന്നൊരു നേര്‍ത്ത സന്തോഷത്തില്‍
ഞാന്‍ നടന്ന്‍ അകലട്ടെ, ഈ നീണ്ട പാതയില്‍....

അറിയില്ല ഇനിയാര്‍ക്കു വേണ്ടിവരുമെന്‍ ചുമലെന്നു
ഇതുമറിയില്ല, എന്നെന്‍റെ കൈകള്‍ക്ക് കിട്ടിമൊരു ചുമലെന്നും.
ഒരു പക്ഷെ ഇതൊന്നുമുണ്ടാകില്ലയെങ്കിലും,
ഒരു പക്ഷെ ആ വളവിലീ വഴി തീര്‍ന്നു പോകിലും,
നടക്കണം എനിക്കീവഴിയെ മുന്നോട്ട്
ഒരു 'സത്ര'ചിത്രം മനസ്സില്‍ വരച്ചങ്ങു ചേര്‍ത്ത് ഇട്ടിട്ടു.
കാരണം ഞാന്‍ ഈ വഴിയിലെ യാത്രികന്‍
ഈ പുതു വഴിയിലെ യാത്രികന്‍.

24/07/2010 [9:05pm]