Skip to main content

About Me


എന്റെ  പ്രിയ വായനക്കാരാ എന്റെ ബ്ലോഗിലേക്ക് നിങ്ങളുടെ വായനയെ എത്തിച്ചതിനു ഞാൻ ആദ്യമേ തന്നെ നന്ദിയും കടപ്പാടും അറീച്ചു കൊള്ളട്ടെ.
എന്റെ പേര് ജൂബിഷ് മാതളത്. കർമം കൊണ്ട് ഒരു എന്ജിനീരും മനസ്സ് കൊണ്ട് തനി നാട്ടിൻ പുറത്തു കാരനുമായ ശരാശരി മലയാളികളിൽ ഒരുവൻ.
ജീവിതത്തിൽ പലപ്പോഴും കിട്ടുന്ന നല്ലതല്ലാത്ത അനുഭവങ്ങളും വല്ലപ്പോഴും കിട്ടുന്ന നല്ലതായ അനുഭവങ്ങളും മനസ്സിന്റെ ഉള്ളിലിട്ടു വാട്ടി അരച്ച് കുഴച്ചു പരത്തി ഊറ്റി നീരാക്കി എടുത്ത് കിട്ടുന്ന ഒന്നോ രണ്ടോ വരി വികൃതികൾ കിട്ടുന്ന വെള്ളക്കടലാസ്സിൽ എഴുതി വീട്ടുകാർ കണ്ട് കളിയാക്കപ്പെട്ടു നാണം കെടൽ ആണ് ഹോബി.
ഇപ്പൊ അതൊക്കെ ഇവിടെ ടൈപ് ചെയ്തു ഇടുന്നു ന്നു മാത്രം.
ഞാൻ എഴുതിയ വല്ലതും വായിക്കുമ്പോ നിങ്ങൾക്ക് ചിന്തിക്കാൻ അതൊരു കാരണം ആകുന്നുണ്ടെങ്കിൽ എനിക്ക് അത് മതി. നന്ദി .

Popular posts from this blog

പരീക്ഷണം

നന്നായിട്ടു കഷ്ടപ്പാട് വന്നപ്പോ ഞാൻ ദൈവത്തെ കാണാൻ പോയി. പുഞ്ചിരിച്ചു കൊണ്ടുള്ള ആ മുഖം കണ്ടപ്പോ എനിക്ക് മനസിലായി ഇത് കഷ്ടപ്പാടല്ല എന്നെ പരീക്ഷിക്കുന്നതാണ് ന്നു. പിന്നെ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒരു പരാതിയും പറയാതെ ആ പരീക്ഷണ കടൽ നീന്തി കടന്നു വിജയിച്ചു. "ദൈവമേ ഞാൻ ഈ പരീക്ഷ കടന്നു .. എനിക്കുള്ള പാരിതോഷികം തന്നാലും"  ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. "സബാഷ്!! നീ എന്റെ അടുത്ത വലിയ പരീക്ഷണത്തിന് സജ്ജനായതിൽ അഭിനന്ദനങൾ" ദൈവം അശരീരിച്ചു.

കഴിവ്

മറ്റൊരാളെ സമാധാനിപ്പിക്കാൻ ഉള്ള കഴിവാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴി വ്.

അവസ്ഥ

നമുക്ക് കിട്ടുന്ന വളരെ  ചെറുത്‌ എന്ന് തോന്നുന്ന ഏതൊരു കാര്യത്തിനും നമ്മൾ വലിയ പ്രാധാന്ന്യം കൊടുക്കണം. അങ്ങനെ ചെയ്തില്ലച്ചാൽ ദൈവം ഒരു കളി കളിക്കും. ആ കളിയുടെ അവസാനം അതേ ചെറിയ സംഗതി  മറ്റൊരാള്ടെ കയ്യിൽ കണ്ടിട്ട്  അസൂയപ്പെടുന്ന ഒരു അവസ്ഥ നമുക്ക് വരും. ഈ ദൈവം വല്ലാത്ത ഒരു പഹയൻ തന്നെ ആണൂട്ടോ.