Skip to main content

Posts

Showing posts from June, 2010

ഇളം വെയിലിനോടു എനിക്കിഷ്ടം

ഇളം വെയിലിനോടെനിക്കിഷ്ടം ഉണ്ടെന്നും.. ഒരു മുല്ലപ്പൂവിന്റെ ഗന്ധത്തോടും. പറമ്പിലെ കശുമാവിന്‍ ചോട്ടിലെ തണലില്  അരികെ  പറന്നെത്തും ഇളം കാറ്റിനോടും.. കശുമാങ്ങ തഴുകി വരുന്നോരാ കാറ്റിനു  സൌഹൃദ ബാല്യത്തിന്‍ മണമുണ്ടിതെന്നും. എവിടെയോ കൂവുന്ന കുയിലിന്റെ നാദവും നറു തേന്‍ നുകരുന്ന വണ്ടിന്റെ മൂളലും..!! കുയിലിനെ കാണുവാന്‍ പോയൊരാ നേരത്ത്   സ്വര്നമാം നിറമുള്ള കൊന്നയെ കണ്ടു  കുയിലിനെ ഏറ്റൊന്നു പാടുന്ന നേരത്ത്  തന്നോളം ഉള്ള ചെറു കുട്ടികള്‍ വന്നു.. ചുട്ടിയും കോലും കളിക്കുന്ന നേരത്ത്  കുമിളകള്‍ ഊതിപറത്തുന്ന നേരത്ത്  വിഷു വരുന്നുണ്ടെന്നു വിഷുപ്പക്ഷി പാടി. കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങളും  രാത്രിയില്‍ മത്താപ്പും കമ്പിത്തിരികളും  പുലര്‍ച്ചെ കണിക്കൊന്ന വെട്ടിത്തിളങ്ങുന്നു, വിളക്കിന്റെ തിരികള്‍ക്ക് കൂട്ടിനെന്നോണം.  ഒരു ചെറു ചാറ്റല്‍ മഴയുമാന്നേരം,  മാലപ്പടക്കതിന്‍ തിരി കത്തുന്നേരം. ഇനി നേരം തെളിയണം വെട്ടം പരക്കണം, കൈനീട്ടവും കൂടെ മാലപ്പടക്കവും. വിഷുവിനെ വിടചൊല്ലി അന്നത്തെ സദ്യയും. തീര്‍ന്നില്ല ഞങ്ങള്‍ക്ക് കളിയുടെ നാളുകള്‍, മഴയു...

ഗൃഹ പ്രവേശം

നാളെ  തന്‍ ‍ പിറ്റേന്ന്  ഗൃഹ പ്രവേശം, പണി ഒന്നും തീര്‍ന്നില്ല, ഇന്നും തിരക്ക് അച്ഛന് കലികയറി അമ്മക്ക് വെരി പൂണ്ടു മക്കള്‍ക്ക് എന്നും കളിയോട് കളി തന്നെ!! ടരസിന്‍ മുകളില്‍ ഓടു വെക്കും ശബ്ദം   ചിമ്മിനി മുകളില്‍ ടാങ്ക് വെക്കും ശബ്ദം  വാതുക്കല്‍ ഗ്രന്യ്റ്റ്, അടുക്കളയില്‍ മാര്ബോന്യ്റ്റ്  ഗോവണിയില്‍ മാര്‍ബിള്‍ ബാത്‌റൂമില്‍ ടയില്സും  "ഇപ്പണി മുഴുവനും ഇന്ന് തീര്‍ക്കെണ്ടതാ  കട്ടിങ്ങിന്‍ ശബ്ദമ രാവിലെ മുതല്‍ക്കേ " ശുക്രിയ പാടുവാന്‍ വഴിയായി രാവിലെ കറണ്ടില്ല, വയ്കീറ്റ് വരും എന്നൊരു വാര്‍ത്ത. വാടക കൊടുതോന്നു വാങ്ങി ജെനെരടോര്‍ ‍, ശബ്ദങ്ങള്‍ക്ക് ആക്കം കൂട്ടുവാനായി. പൈന്റു പരസ്യം പോല്‍ പത്തിരുപതു പേര്‍ എത്തി അവരുടെ ശബ്ദവും സഹിക്കണം അല്ലോ പെയിന്റ് മേസ്ത്രി ഓലിയിട്ടു സ്റ്റാര്‍ട്ട്‌ ... പണി... ടാക്  ടാക്ട ടുക്  ടുകുടു.. ശ്രീ ശ്രീ പാടി.. പണി തുടങ്ങി യുദ്ധകാലടിസ്ഥാനം. ബ്രഷ് അതാ വീഴുന്നു പെയിന്റ് അതാ മറിയുന്നു മൊത്തം പണിക്കര്‍ ഇന്ന് അമ്പത് പേര്‍.