ഇളം വെയിലിനോടെനിക്കിഷ്ടം ഉണ്ടെന്നും..
ഒരു മുല്ലപ്പൂവിന്റെ ഗന്ധത്തോടും.
പറമ്പിലെ കശുമാവിന്‍ ചോട്ടിലെ തണലില്
അരികെ പറന്നെത്തും ഇളം കാറ്റിനോടും..
കശുമാങ്ങ തഴുകി വരുന്നോരാ കാറ്റിനു
സൌഹൃദ ബാല്യത്തിന്‍ മണമുണ്ടിതെന്നും.
എവിടെയോ കൂവുന്ന കുയിലിന്റെ നാദവും
നറു തേന്‍ നുകരുന്ന വണ്ടിന്റെ മൂളലും..!!
കുയിലിനെ കാണുവാന്‍ പോയൊരാ നേരത്ത്
സ്വര്നമാം നിറമുള്ള കൊന്നയെ കണ്ടു
കുയിലിനെ ഏറ്റൊന്നു പാടുന്ന നേരത്ത്
തന്നോളം ഉള്ള ചെറു കുട്ടികള്‍ വന്നു..
ചുട്ടിയും കോലും കളിക്കുന്ന നേരത്ത്
കുമിളകള്‍ ഊതിപറത്തുന്ന നേരത്ത്
വിഷു വരുന്നുണ്ടെന്നു വിഷുപ്പക്ഷി പാടി.
കാതടപ്പിക്കുന്ന ശബ്ദ കോലാഹലങ്ങളും
രാത്രിയില്‍ മത്താപ്പും കമ്പിത്തിരികളും
പുലര്‍ച്ചെ കണിക്കൊന്ന വെട്ടിത്തിളങ്ങുന്നു,
വിളക്കിന്റെ തിരികള്‍ക്ക് കൂട്ടിനെന്നോണം.
ഒരു ചെറു ചാറ്റല്‍ മഴയുമാന്നേരം,
മാലപ്പടക്കതിന്‍ തിരി കത്തുന്നേരം.
ഇനി നേരം തെളിയണം വെട്ടം പരക്കണം,
കൈനീട്ടവും കൂടെ മാലപ്പടക്കവും.
വിഷുവിനെ വിടചൊല്ലി അന്നത്തെ സദ്യയും.
തീര്‍ന്നില്ല ഞങ്ങള്‍ക്ക് കളിയുടെ നാളുകള്‍,
മഴയുടെ കാര്മെഘ കാലം വരും വരെ..
സോദര സൌഹൃദ സംഗമ വേദികള്‍
ഓര്‍മകളില്‍ എന്നും പകരുന്നു പുഞ്ചിരി.
മാറുന്ന വേഗത്തിന്‍ നാളുകല്‍ക്കൊന്നും
വീതിചിടാതെ സൂക്ഷിച്ചുകൊണ്ട്.
കിട്ടീല്ല ഞങ്ങള്‍ക്ക് പഴം തലമുറ തന്നത്,
കിട്ടില്ല പലതും പുതു തലമുറക്കും.
ഇളം വെയിലിനു മൂര്‍ച്ച കൂടുന്ന നേരത്ത്,
പറമ്പിലെ കശുമാവ് കസേരകളാവുന്നു.
കൊന്നയും മുല്ലയും ചന്തയില്‍ കിട്ടുമ്പോള്‍,
കുയിലുകള്‍ വിരളമായി കൂകി പറയുന്നു..
"നഷ്ട്ടപ്പെടുത്തല്ലേ ഒന്നും, എനിക്കിനീം
പാടണം ഇനി വരും കുട്ടികള്‍ക്കായും "
--10/04/'10
Comments
Post a Comment