Skip to main content

Posts

Showing posts from June, 2011

ചുവപ്പ്

ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ തിളങ്ങുന്ന കടാരകുള്ള ദാഹം മാത്രം  ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ തലക്ക് മീതെ പറക്കുന്ന പതാകയ്ക്ക് ഒരു അലങ്കാരം മാത്രം. ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ സിരകളില്‍ കുതിച് പായുന്ന തീക്കനല്‍ മാത്രം. ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  അന്നിനെ ഓര്‍ക്കുമ്പോ ഇന്നെന്റെ കണ്ണിനെ മറക്കുന്നൊരു അന്ധകാരം മാത്രം. ചുവപ്പ് .. ഒരു നിറമായിരുന്നു എനിക്ക് . അന്നെന്റെ ചായക്കൂടയിലെ എന്‍റെ ഇഷ്ട നിറം.. അച്ഛന്റെ കൂടെ പതാക പിടിക്കുമ്പോള്‍ കരുതലിന്‍ ചൂട് പകരുന്ന നിറം. വിപ്ലവം ജ്വലിപ്പിക്കാന്‍ കൊതിച്ചൊരു കാലത്ത്  ആവേശം അലതല്ലും  തീയായിരുന്നു.. ചുവപ്പ്..  വെളുത്ത മുണ്ടിനു സ്വയം പകര്‍ന്നപ്പോള്‍ , ഇരുട്ടിനു മറവില്‍ മറഞ്ഞവരെ  നോക്കി  ചുവന്ന കണ്ണില്‍ ഒരിറ്റ് നീരുമായ്  പിടക്കുന്ന ദേഹത്തെ നെഞ്ഓട്  ചേര്‍ത്തവന്   ചുവപ്പൊരു നിറമല്ലയിന്നു ..                        എന്‍റെ തിളയ്ക്കുന്ന നിണം ആണ് ഇതിന്ന്...

എന്‍റെ സൂര്യകാന്തിക്ക്

രാവിരുള്‍ മാറി സൂര്യന്‍ ഉദിക്കുമ്പോള്‍  ഇമ വെട്ടാതെ നീ നോക്കി നിന്നില്ലേ  എന്‍റെ സൂര്യകാന്തി... ഒരു ഘടികാര വേഗം മുന്നോട്ട് പായുമ്പോള്‍  ഇമവെട്ടാതെ.. കഴുത്ത് ചെരിച്.. എന്തിനോ വേണ്ടി നീ നോക്ക്കി നിന്നില്ലേ ..  എന്‍റെ സൂര്യകാന്തി... പ്രഭാതത്തിന്റെ മഞ്ഞു കണത്തില്‍ ഈറനണിഞ്ഞു പുളകിതയായ നീ  ഉഷ്ണ ഉഷ നേരത്ത് കണ്ണിമ ചിമ്മാതെ  മാനം നോക്കി ചിരിചില്ലേ.. എന്‍റെ സൂര്യകാന്തി... മഴ മേഘ കാറ് കണ്ട തവള കരഞ്ഞപ്പോള്‍  നീ വിഷാദയായില്ലേ സൂര്യകാന്തി..?! അന്തി  നേരം നോക്കി ചീവീട് കരഞ്ഞപ്പോഴും  നീ ശോക മൂക ആയില്ലേ.. എന്‍റെ സൂര്യകാന്തി...?! ഇരുള്‍ വീണ നേരത്ത് രാവിന്റെ മറനീക്കി  താര പരിവേഷനായി വന്ന യുവ  ചന്ദ്രനെ നീ ഗൌനിച്ചതില്ല .. ഞാന്‍ കണ്ടു എന്‍റെ സൂര്യകാന്തി... ചില നേരം ഞാന്‍ ഇങ്ങനെ ചിന്തിക്കും  നിന്‍ പേര് പകര്‍ന്നു കിട്ടിയതാവുമോ.. അംബര കാന്തിയാം ആ സ്വര്‍ണ്ണ മുത്തിന്  നിന്‍ സഹാനമാണോ അവനെന്നും  ഉദിച് ഉയരാന്‍  പ്രേരകം ആയതും.. എങ്ങിനെ  ആയാലുമെന്‍ സൂര്യകാന്തി  നീ ഒന്നോര്‍ക്ക.. നീ തന്നെ ശ്രേഷ്ഠ ഈ ലോകത...