Skip to main content

എന്‍റെ സൂര്യകാന്തിക്ക്


രാവിരുള്‍ മാറി സൂര്യന്‍ ഉദിക്കുമ്പോള്‍ 
ഇമ വെട്ടാതെ നീ നോക്കി നിന്നില്ലേ 
എന്‍റെ സൂര്യകാന്തി...

ഒരു ഘടികാര വേഗം മുന്നോട്ട് പായുമ്പോള്‍ 
ഇമവെട്ടാതെ.. കഴുത്ത് ചെരിച്.. എന്തിനോ വേണ്ടി
നീ നോക്ക്കി നിന്നില്ലേ .. 
എന്‍റെ സൂര്യകാന്തി...

പ്രഭാതത്തിന്റെ മഞ്ഞു കണത്തില്‍
ഈറനണിഞ്ഞു പുളകിതയായ നീ 
ഉഷ്ണ ഉഷ നേരത്ത് കണ്ണിമ ചിമ്മാതെ 
മാനം നോക്കി ചിരിചില്ലേ..
എന്‍റെ സൂര്യകാന്തി...

മഴ മേഘ കാറ് കണ്ട തവള കരഞ്ഞപ്പോള്‍ 
നീ വിഷാദയായില്ലേ സൂര്യകാന്തി..?!
അന്തി നേരം നോക്കി ചീവീട് കരഞ്ഞപ്പോഴും 
നീ ശോക മൂക ആയില്ലേ..
എന്‍റെ സൂര്യകാന്തി...?!

ഇരുള്‍ വീണ നേരത്ത് രാവിന്റെ മറനീക്കി 
താര പരിവേഷനായി വന്ന യുവ 
ചന്ദ്രനെ നീ ഗൌനിച്ചതില്ല .. ഞാന്‍ കണ്ടു
എന്‍റെ സൂര്യകാന്തി...

ചില നേരം ഞാന്‍ ഇങ്ങനെ ചിന്തിക്കും 
നിന്‍ പേര് പകര്‍ന്നു കിട്ടിയതാവുമോ..
അംബര കാന്തിയാം ആ സ്വര്‍ണ്ണ മുത്തിന് 
നിന്‍ സഹാനമാണോ അവനെന്നും 
ഉദിച് ഉയരാന്‍ പ്രേരകം ആയതും..

എങ്ങിനെ ആയാലുമെന്‍ സൂര്യകാന്തി 
നീ ഒന്നോര്‍ക്ക..
നീ തന്നെ ശ്രേഷ്ഠ ഈ ലോകത്ത് ..
അവന്‍റെ പേര് ചേര്‍ത്ത് ചൊല്ലി കേള്‍ക്കുവാന്‍ 
എന്‍റെ സൂര്യകാന്തി...!!

Comments

Popular posts from this blog

ദീപാവലി

എന്‍റെ അച്ഛന്‍ തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍  പറഞ്ഞ്കൊണ്ട് .. എല്ലാവര്ക്കും എന്റെയും എന്‍റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ . ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ മനസിനുള്ളിലെ മോഹമാണ് - അത് എന്നും നമുക്കൊരു ആഗ്രഹം അല്ലെ? ഒരു വീട് വെക്കുമ്പോള്‍ - അതില്‍ ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍ പ്രതീക്ഷകള്‍ വളരുക അല്ലെ.. പറമ്പില്‍ വളരും വൃക്ഷ ലതാദികള്‍ കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍ പച്ചപ്പുതപ്പണിഞ്ഞ പുല്‍ മേടുകള്‍ പുതുയുഗം പിറക്കും ലക്ഷണങ്ങള്‍ പുതു സംസ്കാരത്തിന്‍ പോന്നോളികള്‍ ഇരുള്‍ , വെട്ടത്തിന് വഴി മാറുന്നു ആശ്വാസം ദുഖത്തെ മറക്കുന്നു നല്ലനാളുകള്‍ ഓടി അണയുന്നു  - അവിടെ ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം ദീപാലങ്കാരം ദീപാവലിയെ - സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ നമുക്കും വരവേല്‍ക്കാം ദീപാവലിയെ. നവയുഗത്തിന്‍ പുതു സന്തേശം ഏകാന്‍ എതീടുന്നൊരു ആഘോഷത്തെ നിലനിര്തീടാം  നമുക്കും ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്... മനസ്സിന്‍ ജാലകം തുറന...

എന്നുമെന്നെക്കുമായി..

സായന്ത്വനതിന്റെ നേര്‍ത്ത വെളിച്ചത്തു അസ്തമയത്തിന്റെ നേര്തോരാ ചൂട്ടില്‍ ആലസ്യത്തിന്റെ ആ ഒരു മേട്ടില്‍ എന്‍ നേര്‍ക്ക് നീട്ടിയ കൊച്ചു കരങ്ങള്‍ക്ക് എത്രയോ കാലത്തെ സാന്ത്വനമാകുവാന്‍ എന്തിനോ ഏതിനോ താങ്ങായി തണലായി നേര്‍ത്തൊരു പാട്ടിന്റെ സങ്കീര്‍ത്തനം പോല്‍ മന്ദമായി മൂളിയ ആ സ്വരം ശ്രേഷ്ഠം ഉള്ളിലെ ചൂടും തലയിലെ ഭാരവും പങ്കിട്ടെടുക്കുവാന്‍ നീട്ടിയ കയ്കളില്‍ നേര്‍ത്തൊരു പുഷ്പത്തിന്‍ തളിരിതല്‍ ചുംബനം നല്കുവാനോങ്ങവേ.... കാറ്റ് ഏറ്റു പാറുന്ന ചെരു മണല്‍ രൂപങ്ങള്‍ ചേര്‍ത്ത് എങ്ങോകൊണ്ടുപോയ് ആ ഒരു രൂപത്തെ നോക്കുന്നു നോക്കുന്നു ഞാന്‍ ഇന്ന് ഒരെകനാം കടല്‍ക്കാക്ക തേങ്ങവെ, എന്‍ മനം പുല്‍കുവാന്‍ ആ കരം നീളുമോ... വീണ്ടുമാ സ്വാന്ത്വന വാക്കുകള്‍ ഓതുമോ.... ഞാനറിയുന്നു നിന്‍ സൌഹൃദത്തിന്‍ സ്വരം പുല്‍കുന്നു നിന്‍ മനം എന്നുമെന്നെക്കുമായി........

ഞാൻ - അവൻ

ഞാൻ ഒരു കവിത എഴുതി, അവൻ അതിലെ അക്ഷരത്തെറ്റ് കണ്ടുപിടിച്ചു. ഞാൻ പഴഞ്ചൊൽ ഉദ്ധരിച് ഒരു തമാശ പറഞ്ഞു, അതിൽ പറഞ്ഞിരിക്കുന്ന വസ്തു യഥാർത്ഥം അല്ല എന്ന് അവൻ പറഞ്ഞു. ഞാൻ അവനു മുന്നിൽ ഒരു പാട്ടുപാടി, ഞാൻ ഉച്ചരിച്ച അക്ഷരം പരസ്പരം മാറി എന്ന് അവൻ പറഞ്ഞു. ഞാൻ ഒരു വസ്തുവിനെ അവനു ചൂണ്ടി കാണിച്ചു കൊടുത്തു, എന്റെ നഖം വെട്ടാനായിരിക്കുന്നു എന്നവൻ പറഞ്ഞു . ഞാൻ എന്റെ ഹൃദയത്തെ കുറിച്ച് അവനോടു വാചാലനായി, ഹൃദയത്തിനു നാല് അറകൾ ആണ് ഉള്ളത് എന്ന് അവൻ എന്നെ ഓർമപ്പെടുത്തി. ജീവിതത്തിന്റെ അർത്ഥത്തെയും അർത്ഥശൂന്യതയെയും കുറിച്ച് ഞാൻ അവനോടു പ്രസംഗിച്ചു, തലയോട്ടി വെറുമൊരു തൊണ്ട് ആണ് ന്നു മാത്രം അവൻ എന്നോട് പറഞ്ഞു. മനസ്സാണ് എല്ലാത്തിനും ആധാരം എന്ന് ഞാൻ അവനോടു പറഞ്ഞു, ആധാരം പണയം വെക്കാൻ ഉള്ളതല്ല എന്നവൻ പറഞ്ഞു. എന്നെക്കാൾ വലിയ തത്വജ്ഞാനി അവനാണുന്നു ഞാൻ തിരിച്ചറിഞ്ഞു. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല, അവനും.