ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..
എന്‍റെ തിളങ്ങുന്ന കടാരകുള്ള ദാഹം മാത്രം
ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..
എന്‍റെ തലക്ക് മീതെ പറക്കുന്ന പതാകയ്ക്ക് ഒരു അലങ്കാരം മാത്രം.
ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..
എന്‍റെ സിരകളില്‍ കുതിച് പായുന്ന തീക്കനല്‍ മാത്രം.
ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..
അന്നിനെ ഓര്‍ക്കുമ്പോ ഇന്നെന്റെ കണ്ണിനെ മറക്കുന്നൊരു അന്ധകാരം മാത്രം.
ചുവപ്പ് .. ഒരു നിറമായിരുന്നു എനിക്ക് .
അന്നെന്റെ ചായക്കൂടയിലെ എന്‍റെ ഇഷ്ട നിറം..
അച്ഛന്റെ കൂടെ പതാക പിടിക്കുമ്പോള്‍
കരുതലിന്‍ ചൂട് പകരുന്ന നിറം.
വിപ്ലവം ജ്വലിപ്പിക്കാന്‍ കൊതിച്ചൊരു കാലത്ത്
ആവേശം അലതല്ലും തീയായിരുന്നു..
ചുവപ്പ്..
വെളുത്ത മുണ്ടിനു സ്വയം പകര്‍ന്നപ്പോള്‍ ,
ഇരുട്ടിനു മറവില്‍ മറഞ്ഞവരെ നോക്കി
ചുവന്ന കണ്ണില്‍ ഒരിറ്റ് നീരുമായ്
പിടക്കുന്ന ദേഹത്തെ നെഞ്ഓട് ചേര്‍ത്തവന്
ചുവപ്പൊരു നിറമല്ലയിന്നു ..
എന്‍റെ തിളയ്ക്കുന്ന നിണം ആണ് ഇതിന്ന്. .
Comments
Post a Comment