Skip to main content

തീര്‍ച്ച




പെട്ടെന്ന് ഒരു കാലത്ത് നല്ലവനായവനെ വിശ്വസിക്കരുത്. കാരണം അത് അവന്‍റെ ചില വീഴ്ച കാരണം ഉള്ള മാറ്റം മാത്രമായിരിക്കണം. അടുത്ത ഉയര്‍ച്ചയില്‍ അവന്‍ വീണ്ടും പഴയപടി ആവും.. തീര്‍ച്ച.

Comments

Popular posts from this blog

പരീക്ഷണം

നന്നായിട്ടു കഷ്ടപ്പാട് വന്നപ്പോ ഞാൻ ദൈവത്തെ കാണാൻ പോയി. പുഞ്ചിരിച്ചു കൊണ്ടുള്ള ആ മുഖം കണ്ടപ്പോ എനിക്ക് മനസിലായി ഇത് കഷ്ടപ്പാടല്ല എന്നെ പരീക്ഷിക്കുന്നതാണ് ന്നു. പിന്നെ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒരു പരാതിയും പറയാതെ ആ പരീക്ഷണ കടൽ നീന്തി കടന്നു വിജയിച്ചു. "ദൈവമേ ഞാൻ ഈ പരീക്ഷ കടന്നു .. എനിക്കുള്ള പാരിതോഷികം തന്നാലും"  ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. "സബാഷ്!! നീ എന്റെ അടുത്ത വലിയ പരീക്ഷണത്തിന് സജ്ജനായതിൽ അഭിനന്ദനങൾ" ദൈവം അശരീരിച്ചു.

കഴിവ്

മറ്റൊരാളെ സമാധാനിപ്പിക്കാൻ ഉള്ള കഴിവാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴി വ്.

അവസ്ഥ

നമുക്ക് കിട്ടുന്ന വളരെ  ചെറുത്‌ എന്ന് തോന്നുന്ന ഏതൊരു കാര്യത്തിനും നമ്മൾ വലിയ പ്രാധാന്ന്യം കൊടുക്കണം. അങ്ങനെ ചെയ്തില്ലച്ചാൽ ദൈവം ഒരു കളി കളിക്കും. ആ കളിയുടെ അവസാനം അതേ ചെറിയ സംഗതി  മറ്റൊരാള്ടെ കയ്യിൽ കണ്ടിട്ട്  അസൂയപ്പെടുന്ന ഒരു അവസ്ഥ നമുക്ക് വരും. ഈ ദൈവം വല്ലാത്ത ഒരു പഹയൻ തന്നെ ആണൂട്ടോ.