Skip to main content

ഉറക്കം



ന്ന്  അയാള്‍ തന്‍റെ   വീട്ടില്‍ വന്ന  ഒരു അന്യ ദേശക്കാരന്‍ മരം വെട്ടുകാരനെ കുറ്റപ്പെടുത്തി സംസാരിച്ചു. അവന്‍  ജോലി ചെയ്യുന്ന രീതി ശരിയില്ലെന്നു പറഞ്ഞു. അവന്‍റെ പണിയായുധം അവന്‍ ശരിയായി  ഉപയോഗിക്കുന്നില്ല എന്ന് പറഞ്ഞു. അവനു ജോലിയില്‍ ആത്മാര്‍ഥത ഇല്ല എന്ന് വരെ പറഞ്ഞു.

പറയുമ്പോ അയാള്‍ക്ക്‌ അയാളുടെ  ഭാഗത്ത് ആയിരുന്നു എല്ലാ ശരികളും. പക്ഷെ ഇപ്പൊ അയാള്‍ക്ക്‌ കിടന്നിട്ടും ഉറക്കം വരുന്നില്ല. താന്‍ ചെയ്തത് വലിയ അപരാധം ആയിപ്പോയി എന്നുള്ള തോന്നല്‍ അയാളെ  വേട്ടയാടുന്നു.

ഒന്നുമില്ലെങ്കിലും അയാള്‍ എന്‍റെ വീട്ടില്‍ വന്ന ആളല്ലേ.. എന്‍റെ അതിഥി അല്ലേ.... കഷ്ടപ്പെട്ട് ജോലി ചെയ്ത് കുടുംബംപുലര്തുന്ന ആളല്ലേ.. ഒരു അന്യ ദേശ കാരന്‍ അല്ലെ... മാത്രമല്ല, അയാള്‍ പകരം വീട്ടാന്‍ വന്നാലോ...
ഇതൊക്കെ ഓര്‍ത്ത് അയാള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
പക്ഷെ അയാള്‍ക്ക്‌ ഉറങ്ങാന്‍ കഴിഞ്ഞില്ല.

ഇതേ സമയം നഗരത്തിന്റെ മറ്റൊരു വശത്ത്, പഴകിയ ടാര്‍പോളിന്‍ കൊണ്ട് മറിച്ച, സ്വയം പണിതുയര്‍ത്തിയ ആ സ്വപ്ന ഗ്രഹത്തില്‍ ഭാര്യ ഉണ്ടാക്കിയ ഉപ്പുമാവില്‍ പഴം ചേര്‍ത്ത് കുഴച്ചിട്ടും തൊണ്ടയില്‍  നിന്നു ഇറാങ്ങാതെ ഒരാള്‍.

ആദ്യമായി  തന്‍റെ ജോലി ചോദ്യം ചെയ്യപ്പെടുന്നു. മൂന്നു വര്‍ഷം മുന്നേ ഭാര്യയെയും കൊണ്ട് ഇവിടേക്ക്  നാട് വിട്ടപ്പോഴും, ഒരു കുഞ്ഞു ജനിച്ചപ്പോഴും, ജീവിത  ചെലവ് കൂടി വരുമ്പോഴും ഒക്കെ ഒരു കരുത്ത് - നന്നായി അറിയാം എന്നുള്ള ആ ഒരു ജോലി ആയിരുന്നു.

അതാണ്‌ ഇന്ന് ചോദ്യം ചെയ്യപ്പെട്ടത്. കുറ്റപെടുത്തി കേള്‍ക്കെണ്ടിവന്നത്.

ഒഴിഞ്ഞ വയറും, ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷീണവും പേറി അയാള്‍ ഉറങ്ങാന്‍ കിടന്നു.
തിരിഞ്ഞും മറിഞ്ഞും കിടന്നു
പക്ഷെ അയാള്‍ക്ക്‌ ഉറങ്ങാന്‍ കഴിഞ്ഞില്ല.

Comments

Popular posts from this blog

പരീക്ഷണം

നന്നായിട്ടു കഷ്ടപ്പാട് വന്നപ്പോ ഞാൻ ദൈവത്തെ കാണാൻ പോയി. പുഞ്ചിരിച്ചു കൊണ്ടുള്ള ആ മുഖം കണ്ടപ്പോ എനിക്ക് മനസിലായി ഇത് കഷ്ടപ്പാടല്ല എന്നെ പരീക്ഷിക്കുന്നതാണ് ന്നു. പിന്നെ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒരു പരാതിയും പറയാതെ ആ പരീക്ഷണ കടൽ നീന്തി കടന്നു വിജയിച്ചു. "ദൈവമേ ഞാൻ ഈ പരീക്ഷ കടന്നു .. എനിക്കുള്ള പാരിതോഷികം തന്നാലും"  ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. "സബാഷ്!! നീ എന്റെ അടുത്ത വലിയ പരീക്ഷണത്തിന് സജ്ജനായതിൽ അഭിനന്ദനങൾ" ദൈവം അശരീരിച്ചു.

കഴിവ്

മറ്റൊരാളെ സമാധാനിപ്പിക്കാൻ ഉള്ള കഴിവാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴി വ്.

അവസ്ഥ

നമുക്ക് കിട്ടുന്ന വളരെ  ചെറുത്‌ എന്ന് തോന്നുന്ന ഏതൊരു കാര്യത്തിനും നമ്മൾ വലിയ പ്രാധാന്ന്യം കൊടുക്കണം. അങ്ങനെ ചെയ്തില്ലച്ചാൽ ദൈവം ഒരു കളി കളിക്കും. ആ കളിയുടെ അവസാനം അതേ ചെറിയ സംഗതി  മറ്റൊരാള്ടെ കയ്യിൽ കണ്ടിട്ട്  അസൂയപ്പെടുന്ന ഒരു അവസ്ഥ നമുക്ക് വരും. ഈ ദൈവം വല്ലാത്ത ഒരു പഹയൻ തന്നെ ആണൂട്ടോ.