Skip to main content

എന്‍റെ സൂര്യകാന്തിക്ക്


രാവിരുള്‍ മാറി സൂര്യന്‍ ഉദിക്കുമ്പോള്‍ 
ഇമ വെട്ടാതെ നീ നോക്കി നിന്നില്ലേ 
എന്‍റെ സൂര്യകാന്തി...

ഒരു ഘടികാര വേഗം മുന്നോട്ട് പായുമ്പോള്‍ 
ഇമവെട്ടാതെ.. കഴുത്ത് ചെരിച്.. എന്തിനോ വേണ്ടി
നീ നോക്ക്കി നിന്നില്ലേ .. 
എന്‍റെ സൂര്യകാന്തി...

പ്രഭാതത്തിന്റെ മഞ്ഞു കണത്തില്‍
ഈറനണിഞ്ഞു പുളകിതയായ നീ 
ഉഷ്ണ ഉഷ നേരത്ത് കണ്ണിമ ചിമ്മാതെ 
മാനം നോക്കി ചിരിചില്ലേ..
എന്‍റെ സൂര്യകാന്തി...

മഴ മേഘ കാറ് കണ്ട തവള കരഞ്ഞപ്പോള്‍ 
നീ വിഷാദയായില്ലേ സൂര്യകാന്തി..?!
അന്തി നേരം നോക്കി ചീവീട് കരഞ്ഞപ്പോഴും 
നീ ശോക മൂക ആയില്ലേ..
എന്‍റെ സൂര്യകാന്തി...?!

ഇരുള്‍ വീണ നേരത്ത് രാവിന്റെ മറനീക്കി 
താര പരിവേഷനായി വന്ന യുവ 
ചന്ദ്രനെ നീ ഗൌനിച്ചതില്ല .. ഞാന്‍ കണ്ടു
എന്‍റെ സൂര്യകാന്തി...

ചില നേരം ഞാന്‍ ഇങ്ങനെ ചിന്തിക്കും 
നിന്‍ പേര് പകര്‍ന്നു കിട്ടിയതാവുമോ..
അംബര കാന്തിയാം ആ സ്വര്‍ണ്ണ മുത്തിന് 
നിന്‍ സഹാനമാണോ അവനെന്നും 
ഉദിച് ഉയരാന്‍ പ്രേരകം ആയതും..

എങ്ങിനെ ആയാലുമെന്‍ സൂര്യകാന്തി 
നീ ഒന്നോര്‍ക്ക..
നീ തന്നെ ശ്രേഷ്ഠ ഈ ലോകത്ത് ..
അവന്‍റെ പേര് ചേര്‍ത്ത് ചൊല്ലി കേള്‍ക്കുവാന്‍ 
എന്‍റെ സൂര്യകാന്തി...!!

Comments

Popular posts from this blog

ദീപാവലി

എന്‍റെ അച്ഛന്‍ തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍  പറഞ്ഞ്കൊണ്ട് .. എല്ലാവര്ക്കും എന്റെയും എന്‍റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ . ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ മനസിനുള്ളിലെ മോഹമാണ് - അത് എന്നും നമുക്കൊരു ആഗ്രഹം അല്ലെ? ഒരു വീട് വെക്കുമ്പോള്‍ - അതില്‍ ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍ പ്രതീക്ഷകള്‍ വളരുക അല്ലെ.. പറമ്പില്‍ വളരും വൃക്ഷ ലതാദികള്‍ കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍ പച്ചപ്പുതപ്പണിഞ്ഞ പുല്‍ മേടുകള്‍ പുതുയുഗം പിറക്കും ലക്ഷണങ്ങള്‍ പുതു സംസ്കാരത്തിന്‍ പോന്നോളികള്‍ ഇരുള്‍ , വെട്ടത്തിന് വഴി മാറുന്നു ആശ്വാസം ദുഖത്തെ മറക്കുന്നു നല്ലനാളുകള്‍ ഓടി അണയുന്നു  - അവിടെ ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം ദീപാലങ്കാരം ദീപാവലിയെ - സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ നമുക്കും വരവേല്‍ക്കാം ദീപാവലിയെ. നവയുഗത്തിന്‍ പുതു സന്തേശം ഏകാന്‍ എതീടുന്നൊരു ആഘോഷത്തെ നിലനിര്തീടാം  നമുക്കും ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്... മനസ്സിന്‍ ജാലകം തുറന്നുകൊണ്ട് സേവ

STEPS - A REVIEW

വി കെ പി മങ്കര എന്ന നമ്മുടെ പ്രിയങ്കരനായ വിപിന്‍ കുമാറിന്‍റെ ആശയത്തില്‍ കേട്ടിപ്പെടുതതാണ് ഈ ലഘു ചിത്രം. വമ്പന്‍ ഹിറ്റുകളും സസ്പെന്‍സ് ക്ലൈമാക്സ്‌ ചിത്രങ്ങളും അരങ്ങു തകര്‍ക്കാന്‍ വരുന്ന ആ ഒരു അഭ്രപാളിയെ ലക്‌ഷ്യം വെച്ച് ഞങ്ങളുടെ കൊച്ചു ടീം ആയ INFINITE STAIRS Production ആദ്യ ഉദ്യമത്തിന്  നാന്നി കുറിക്കുകയാണ് ഇവിടെ. വലിയ പരസ്യങ്ങളോ വലിയ സജ്ജീകരനങ്ങലോ ഒന്ന്നുമില്ല്ലാതെ ആശയത്തിന്റെ ആഴം അടിയോളം ഉള്‍ക്കൊള്ളാന്‍ ഞങ്ങള്‍ ഇവിടെ ശ്രമിക്കുക മാത്രം ചെയ്യുന്നു. വെറുതെ ഒന്ന് തിരിഞ്ഞു നോക്കു. നമുക്ക് കാണാം, ജീവിതം  ഒരുപാട് പടികളുള്ള ഒരു സമുച്ചയതിലേക്കുള്ള ഒരു കയറ്റമാണ്. അവിടെ ഓരോ നിലയിലും ഉള്ള ഏതേത് മുറികളും നമുക്ക് തുറക്കാം. ഒരു മുറി വിട്ടിറങ്ങുമ്പോള്‍ കിട്ടുന്ന പലതും ആയിരിക്കും അടുത്ത വാതായനം തുറക്കപ്പെടാന്‍ അവിടെ പ്രേരകമാകുന്ന ശക്തി. ജീവിതത്തിന്‍റെ ഏതോ നിലയിലെത്തി, മുന്നോട്ടുള്ള വഴി എങ്ങനെ എന്നറിയാതെ പകച്ചു നില്‍ക്കുന്ന യവ്വനന്ത്യത്തില്‍ നില്‍ക്കുന്ന മനുഷ്യന്‍ അവന്‍ പിന്നിട്ട വഴിയിലൂടെ അറിഞ്ഞോ അറിയാതെയോ ഒരു സ്വപ്ന സഞ്ചാരം നടത്തുന്നു. തന്‍റെ ഓരോ കാലടിയും സസൂക്ഷ്മം അവനു കാണാന്‍ കഴിയ

അവസ്ഥ

നമുക്ക് കിട്ടുന്ന വളരെ  ചെറുത്‌ എന്ന് തോന്നുന്ന ഏതൊരു കാര്യത്തിനും നമ്മൾ വലിയ പ്രാധാന്ന്യം കൊടുക്കണം. അങ്ങനെ ചെയ്തില്ലച്ചാൽ ദൈവം ഒരു കളി കളിക്കും. ആ കളിയുടെ അവസാനം അതേ ചെറിയ സംഗതി  മറ്റൊരാള്ടെ കയ്യിൽ കണ്ടിട്ട്  അസൂയപ്പെടുന്ന ഒരു അവസ്ഥ നമുക്ക് വരും. ഈ ദൈവം വല്ലാത്ത ഒരു പഹയൻ തന്നെ ആണൂട്ടോ.