Skip to main content

കെട്ടിയ കയ്യുകൾ

എല്ലാം നന്നായിട്ട് ചെയ്യണം .. വഴക്ക് കേള്ക്കേണ്ടി വരുമ്പോൾ ഞാൻ സപ്പോർട്ട് ചെയ്യാൻ വരില്ല..

"ഉം... "  അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.

"ഞാൻ കയ്യും കെട്ടി  ദൂരെ മാറി നിക്കുകയെ ഉള്ളു..." ഞാൻ വീണ്ടും പറഞ്ഞു 

"അതെനിക്കറിയാം .."

അല്പ്പം ഇടവേളക്ക് ശേഷം ഞാൻ ചോദിച്ചു:
"നിനക്ക് തോനുന്നുണ്ടോ അങ്ങിനെ  ആയിരിക്കുമെന്ന്?.."

"അതെ അങ്ങിനെ തന്നെ ആയിരിക്കും "  അവൾ പറഞ്ഞു. " പക്ഷെ ആ കെട്ടിയ കൈകൾക്കുള്ളിൽ ഞാൻ ഉണ്ടായിരിക്കുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്."

Comments

Post a Comment

Popular posts from this blog

ദീപാവലി

എന്‍റെ അച്ഛന്‍ തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍  പറഞ്ഞ്കൊണ്ട് .. എല്ലാവര്ക്കും എന്റെയും എന്‍റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ . ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ മനസിനുള്ളിലെ മോഹമാണ് - അത് എന്നും നമുക്കൊരു ആഗ്രഹം അല്ലെ? ഒരു വീട് വെക്കുമ്പോള്‍ - അതില്‍ ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍ പ്രതീക്ഷകള്‍ വളരുക അല്ലെ.. പറമ്പില്‍ വളരും വൃക്ഷ ലതാദികള്‍ കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍ പച്ചപ്പുതപ്പണിഞ്ഞ പുല്‍ മേടുകള്‍ പുതുയുഗം പിറക്കും ലക്ഷണങ്ങള്‍ പുതു സംസ്കാരത്തിന്‍ പോന്നോളികള്‍ ഇരുള്‍ , വെട്ടത്തിന് വഴി മാറുന്നു ആശ്വാസം ദുഖത്തെ മറക്കുന്നു നല്ലനാളുകള്‍ ഓടി അണയുന്നു  - അവിടെ ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം ദീപാലങ്കാരം ദീപാവലിയെ - സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ നമുക്കും വരവേല്‍ക്കാം ദീപാവലിയെ. നവയുഗത്തിന്‍ പുതു സന്തേശം ഏകാന്‍ എതീടുന്നൊരു ആഘോഷത്തെ നിലനിര്തീടാം  നമുക്കും ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്... മനസ്സിന്‍ ജാലകം തുറന...

പരീക്ഷണം

നന്നായിട്ടു കഷ്ടപ്പാട് വന്നപ്പോ ഞാൻ ദൈവത്തെ കാണാൻ പോയി. പുഞ്ചിരിച്ചു കൊണ്ടുള്ള ആ മുഖം കണ്ടപ്പോ എനിക്ക് മനസിലായി ഇത് കഷ്ടപ്പാടല്ല എന്നെ പരീക്ഷിക്കുന്നതാണ് ന്നു. പിന്നെ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒരു പരാതിയും പറയാതെ ആ പരീക്ഷണ കടൽ നീന്തി കടന്നു വിജയിച്ചു. "ദൈവമേ ഞാൻ ഈ പരീക്ഷ കടന്നു .. എനിക്കുള്ള പാരിതോഷികം തന്നാലും"  ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. "സബാഷ്!! നീ എന്റെ അടുത്ത വലിയ പരീക്ഷണത്തിന് സജ്ജനായതിൽ അഭിനന്ദനങൾ" ദൈവം അശരീരിച്ചു.

ചുവപ്പ്

ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ തിളങ്ങുന്ന കടാരകുള്ള ദാഹം മാത്രം  ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ തലക്ക് മീതെ പറക്കുന്ന പതാകയ്ക്ക് ഒരു അലങ്കാരം മാത്രം. ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ സിരകളില്‍ കുതിച് പായുന്ന തീക്കനല്‍ മാത്രം. ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  അന്നിനെ ഓര്‍ക്കുമ്പോ ഇന്നെന്റെ കണ്ണിനെ മറക്കുന്നൊരു അന്ധകാരം മാത്രം. ചുവപ്പ് .. ഒരു നിറമായിരുന്നു എനിക്ക് . അന്നെന്റെ ചായക്കൂടയിലെ എന്‍റെ ഇഷ്ട നിറം.. അച്ഛന്റെ കൂടെ പതാക പിടിക്കുമ്പോള്‍ കരുതലിന്‍ ചൂട് പകരുന്ന നിറം. വിപ്ലവം ജ്വലിപ്പിക്കാന്‍ കൊതിച്ചൊരു കാലത്ത്  ആവേശം അലതല്ലും  തീയായിരുന്നു.. ചുവപ്പ്..  വെളുത്ത മുണ്ടിനു സ്വയം പകര്‍ന്നപ്പോള്‍ , ഇരുട്ടിനു മറവില്‍ മറഞ്ഞവരെ  നോക്കി  ചുവന്ന കണ്ണില്‍ ഒരിറ്റ് നീരുമായ്  പിടക്കുന്ന ദേഹത്തെ നെഞ്ഓട്  ചേര്‍ത്തവന്   ചുവപ്പൊരു നിറമല്ലയിന്നു ..                        എന്‍റെ തിളയ്ക്കുന്ന നിണം ആണ് ഇതിന്ന്...