Skip to main content

Posts

പരീക്ഷണം

നന്നായിട്ടു കഷ്ടപ്പാട് വന്നപ്പോ ഞാൻ ദൈവത്തെ കാണാൻ പോയി. പുഞ്ചിരിച്ചു കൊണ്ടുള്ള ആ മുഖം കണ്ടപ്പോ എനിക്ക് മനസിലായി ഇത് കഷ്ടപ്പാടല്ല എന്നെ പരീക്ഷിക്കുന്നതാണ് ന്നു. പിന്നെ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒരു പരാതിയും പറയാതെ ആ പരീക്ഷണ കടൽ നീന്തി കടന്നു വിജയിച്ചു. "ദൈവമേ ഞാൻ ഈ പരീക്ഷ കടന്നു .. എനിക്കുള്ള പാരിതോഷികം തന്നാലും"  ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. "സബാഷ്!! നീ എന്റെ അടുത്ത വലിയ പരീക്ഷണത്തിന് സജ്ജനായതിൽ അഭിനന്ദനങൾ" ദൈവം അശരീരിച്ചു.
Recent posts

അത്

അകത്ത് കടക്കണം എങ്കില്‍ എന്‍റെ കയ്യില്‍ ഉള്ള 'അത്' മുഴുവനായും കളയണം എന്ന് അവര്‍ ആവശ്യപ്പെടാതെ ആവശ്യപ്പെട്ടു. അങ്ങനെ അകത്ത് കടന്ന എനിക്ക് കാണാന്‍ കഴിഞ്ഞത് 'അത്' അന്വേഷിച്ചു കൊണ്ട് ഊണും ഉറക്കവും ഇല്ലാതെ അലയുന്ന പ്രബുദ്ധരായ അവരെ ആണ്.

ദേശിയ ഗാനവും സിനിമയും

കുഞ്ഞുന്നാളില്‍ നമ്മള്‍ കേള്‍ക്കുന്നതും അറിയാതെ   പഠിക്കുന്നതും നമ്മള്‍ ഒരിക്കലും മറക്കില്ല. അത് ജീവന്‍ പോലെ എന്നും കൊണ്ട് നടക്കുകയും ചെയ്യും. അതാണ് ഹുമന്‍ സൈകൊലോജി. അന്ന് നമ്മള്‍ പഠിച്ചതാണ് മാതൃഭാഷ, അച്ഛന്‍ അമ്മ എന്നൊക്കെ ഉള്ള ബന്ധങ്ങള്‍.. അങ്ങനെ പല നന്മകളും. അതെ   പോലെ എല്ലാ ദിവസവും സ്കൂള്‍ വിട്ടു ഇറങ്ങാന്‍ നേരം ദേശിയ ഗാനം കേള്‍ക്കുമ്പോ എഴുന്നേറ്റു നില്‍ക്കണം ബഹുമാനിക്കണം എന്നും നമ്മള്‍ പഠിച്ചു. അത് കൊണ്ട് തന്നെ ഏതൊരു സമയത്തും ദേശിയ ഗാനം കേള്‍ക്കുമ്പോള്‍ ഉള്ളില്‍ന്റെ ഉള്ളില്‍ ബഹുമാനവും അഭിമാനവും ഏതൊരു മനുഷ്യനും തോന്നും, അവന്‍ അറിയാതെ തന്നെ എഴുന്നേറ്റു നില്‍ക്കുകയും ചെയ്യുന്നു. ഇനി സിനിമ എന്ന   കലാരൂപത്തെ കുറിച്ച് പറയാം. മറ്റേതൊരു കലാരൂപവും പോലെ ഒന്ന് മാത്രമാണ് സിനിമ. ക്രിക്കറ്റ്‌ നു മറ്റു സ്പോര്‍ട്സ് ഐറ്റംസ് നു മേല്‍ കിട്ടിയ വാണിജ്യ പരമായ promotion കാരണം അത് കൂടുതല്‍ പേരില്‍ എത്തിയത് പോലെ വാണിജ്യാടിസ്ഥാനത്തില്‍ ഉള്ള ഒരു മേന്മ കൊണ്ട് വളരെ   വളര്‍ന്നു വന്ന ഒരു കല രൂപം എന്നതിലുപരി സിനിമ ഒരു രാജ്യത്തെ പ്രധിനിധാനം ചെയ്യുന്ന എന്തോ ഒന്ന് ഒന്നുമല്ല. അങ്ങനെ ഉള്ള സാധ...

വിവർത്തനം

മാത്രോ സ്നേഹതി  ബാല്ല്യെ ഭാര്യോ സ്നേഹതി യവ്വുഅനെ  പുത്രിയോ  സ്നേഹതി  വാര്ധക്ക്യെ  പുരുഷൻ സ്നേഹമർഹതി. ;)

കളിപ്പാട്ടം

മനസ്സ് ഒരു പ്രഹേളിക ആണ്. ആര്ക്കും പിടി കിട്ടാത്ത ഒരു മഹാ പ്രഹേളിക.   എന്നാൽ ശരീരം ഒരു കളിപ്പാട്ടം ആണ്.. മനസിൻറെ താളത്തിനൊത്ത് തുള്ളുന്ന വെറുമൊരു കളിപ്പാട്ടം. Image courtesy:  Paintings by McKenzie Fisk

കഴിവ്

മറ്റൊരാളെ സമാധാനിപ്പിക്കാൻ ഉള്ള കഴിവാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴി വ്.

അവസ്ഥ

നമുക്ക് കിട്ടുന്ന വളരെ  ചെറുത്‌ എന്ന് തോന്നുന്ന ഏതൊരു കാര്യത്തിനും നമ്മൾ വലിയ പ്രാധാന്ന്യം കൊടുക്കണം. അങ്ങനെ ചെയ്തില്ലച്ചാൽ ദൈവം ഒരു കളി കളിക്കും. ആ കളിയുടെ അവസാനം അതേ ചെറിയ സംഗതി  മറ്റൊരാള്ടെ കയ്യിൽ കണ്ടിട്ട്  അസൂയപ്പെടുന്ന ഒരു അവസ്ഥ നമുക്ക് വരും. ഈ ദൈവം വല്ലാത്ത ഒരു പഹയൻ തന്നെ ആണൂട്ടോ.