കുഞ്ഞുന്നാളില്‍ നമ്മള്‍ കേള്‍ക്കുന്നതും അറിയാതെ പഠിക്കുന്നതും നമ്മള്‍ ഒരിക്കലും മറക്കില്ല. അത്
ജീവന്‍ പോലെ എന്നും കൊണ്ട് നടക്കുകയും ചെയ്യും. അതാണ് ഹുമന്‍ സൈകൊലോജി. അന്ന്
നമ്മള്‍ പഠിച്ചതാണ് മാതൃഭാഷ, അച്ഛന്‍ അമ്മ എന്നൊക്കെ ഉള്ള ബന്ധങ്ങള്‍.. അങ്ങനെ പല
നന്മകളും. അതെ പോലെ എല്ലാ ദിവസവും സ്കൂള്‍
വിട്ടു ഇറങ്ങാന്‍ നേരം ദേശിയ ഗാനം കേള്‍ക്കുമ്പോ എഴുന്നേറ്റു നില്‍ക്കണം ബഹുമാനിക്കണം
എന്നും നമ്മള്‍ പഠിച്ചു. അത് കൊണ്ട് തന്നെ ഏതൊരു സമയത്തും ദേശിയ ഗാനം കേള്‍ക്കുമ്പോള്‍
ഉള്ളില്‍ന്റെ ഉള്ളില്‍ ബഹുമാനവും അഭിമാനവും ഏതൊരു മനുഷ്യനും തോന്നും, അവന്‍
അറിയാതെ തന്നെ എഴുന്നേറ്റു നില്‍ക്കുകയും ചെയ്യുന്നു.
ഇനി സിനിമ എന്ന കലാരൂപത്തെ കുറിച്ച് പറയാം. മറ്റേതൊരു കലാരൂപവും
പോലെ ഒന്ന് മാത്രമാണ് സിനിമ. ക്രിക്കറ്റ് നു മറ്റു സ്പോര്‍ട്സ് ഐറ്റംസ് നു മേല്‍
കിട്ടിയ വാണിജ്യ പരമായ promotion കാരണം അത് കൂടുതല്‍ പേരില്‍ എത്തിയത് പോലെ
വാണിജ്യാടിസ്ഥാനത്തില്‍ ഉള്ള ഒരു മേന്മ കൊണ്ട് വളരെ വളര്‍ന്നു വന്ന ഒരു കല രൂപം എന്നതിലുപരി സിനിമ
ഒരു രാജ്യത്തെ പ്രധിനിധാനം ചെയ്യുന്ന എന്തോ ഒന്ന് ഒന്നുമല്ല. അങ്ങനെ ഉള്ള സാധാരണ
ഒരു കലാരൂപമായ സിനിമ അതേ രാജ്യത്തിനകത്ത് പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിന്റെ
തുടക്കത്തില്‍ ദേശിയ ഗാനം പാടുന്നതിന്റെ ആവശ്യകത എന്താണ്? പോട്ടെ, ഇത് ഇന്റര്‍നാഷണല്‍
ഫിലിം ഫെസ്റിവല്‍ പോലെ ഉള്ള ഒരു വേദിയില്‍, മറ്റൊരു രാജ്യത്ത് വെച്ച്, നമ്മളെ
പ്രധിനിധീകരിക്കുന്ന ഒരു അവസരത്തില്‍ ആണെങ്കില്‍ നമുക്ക് നിര്‍ബധിതം ആയും ഇങ്ങനെ
ഒരു ഗാനാലാപനം വേണം എന്ന്നു പറയാം.
ഒളിമ്പിക്സ് മത്സരത്തില്‍ ഒരിക്കല്‍ നമുക്ക് മെടല്‍ കിട്ടിയപ്പോള്‍
നമ്മുടെ പതാക ഉയര്‍ത്തുകയും ദേശിയ ഗാനം ആലപിക്കുകയും ചെയ്തത് ഞാന്‍ കണ്ടതാണ്.
അന്ന് അത് TV ഇല്‍ കണ്ടു കൊണ്ട് നിന്ന ആരും എഴുന്നേറ്റു നിന്നിട്ട ഉണ്ടാവണം
എന്നില്ല. പക്ഷെ അത് പാടി കഴിയും വരെ അഭിമാനത്തിന്റെ നെഞ്ഞിടിപ്പോടെ ഒരക്ഷരം പോലും
സംസാരിക്കാതെ TV ഇല്‍ നിന്നു കണ്ണെടുക്കാതെ നോക്കി നിന്നിട്ട് ഉണ്ടാവും എന്ന്
നിസ്സംശയം പറയാം. ഇ ഒരു ഫീല്‍ കിട്ടുമോ സിനിമക്ക് മുന്പ് ദേശിയ ഗാനം കേള്‍ക്കുമ്പോ?
ഇത് എന്റെ അഭിപ്രായമല്ല. എന്റെ സംശയം ആണ്. ആശയ പരവും ആരോഗ്യപരവും ആയ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഇതിന്റെ അര്‍ഥം സിനിമ-തിയേറ്റര്‍ ഇല്‍ ദേശിയ ഗാനം കേട്ടാല്‍
എഴുന്നേറ്റ് നില്‍ക്കെടതില്ല എന്നല്ല. എഴുന്നേറ്റു നില്കാത്തത് തെറ്റ്
തന്നെയാണ്. പക്ഷെ ദേശിയ ഗാനം പാടാന്‍ ഉള്ള
സ്ഥലം സിനിമ തിയേറ്റര്‍ ആണുന്നു തോന്നില്ല.
അതിനു മാത്രമുള്ള മഹത്വം ഒന്നും സിനിമക്ക് ഇല്ല.
Comments
Post a Comment