Skip to main content

ചുറ്റുപാടുകള്‍

കാപട്യതാല്‍ നിറഞ്ഞൊരു ലോകമേ..
കാശിനായി പൊരുതുന്ന കാലമേ..
കാണികളെ അന്ത കീടമായി മാറ്റുന്ന
കാരിരുമ്പോ നിന്‍ മനസും ഹൃദയവും?! 
 ആവതില്ല നിന്‍ ചേഷ്ടകള്‍ കാണുവാന്‍
ആവതില്ല കപട മോഡികള്‍ കാണുവാന്‍
ആരോട് നിന്‍ എതിര്‍പ്പും ക്രൂരവും 
ആരോരുവാന്‍ നിന്‍ സോദരന്‍ തന്നിയോ?
ബന്ധങ്ങള്‍ക്ക് എന്ത് വില ഇന്ന് മര്‍ത്യന്
ബന്ധുവിനെ കണ്ടു അറിയില്ലവനിന്നു  
ബന്ധങ്ങള്‍ ബന്ധനമായത്തില്‍ ഖേദിക്കും 
ഭുദ്ധിജീവികള്‍ നാട്ടില്‍ പ്രമാണിമാര്‍..
ഇന്നവന്‍ ചെയ്യുന്നതെന്തോ നിരന്തരം

പഴമയെ കൊല്ലുന്ന പുതുമ തന്‍ വാഴ്ചയോ?
പച്ച തെളിച് അവന്‍ നേടി എടുത്തതോ  
ഭൂ രതമായി കാണുന്ന തരിശു നിലങ്ങലോ?!  
പിച്ച വെച്ച്  വളര്‍ന്ന നിലങ്ങളെ 
കത്തി വെച്ചവന്‍ കൊല്ലുന്നു കാശിനായി 
ധൂര്‍ത്ത് അടിച്ചു മദിച്ചു കളയുന്നു 
പരമ്പര കൊല്ലിയാം രാക്ഷസക്കുഞ്ഞുങ്ങള്‍.
ചുട്ടപ്പം പോലെ പണത്തിനു പകരമായി

വെക്കാമോ മര്‍ത്യാ നിന്‍ പാരമ്പര്യത്തെ..?
നൂറിരട്ടി പകരം കൊടുത്താലും 
നേടുവാന്‍ ആകുമോ ആ ഒരു മേന്മയെ..?
നാഗരികത കാപട്ട്യമല്ല  എന്നോര്‍ക്കുക    
നന്മയാം  നാണയത്തിന്‍ വശങ്ങളെ
നഗരവും നാട്ടിന്‍ പുരവുമായി കാണുക
നന്മതന്‍ വിളനിലം രണ്ടുമെന്നോര്‍ക്കുക
എന്നിട്ടുമെന്തേ മനുഷ്യന്‍ നിരന്തരം 

നാട്ട്യങ്ങള്‍ കാട്ടുന്നു നഗരത്തിലെത്തുമ്പോള്‍! 
നാലാളെ  കാണുമ്പോള്‍  നാട്ട്യങ്ങള്‍ കാട്ടുന്ന- 
തവനവനുള്ളില്‍ അഹങ്കാരമോ? 
പുതുമ എന്ത് ? പഴമതന്‍  കാലനോ!!
"പഴമതന്‍ നന്മയെ ശ്രേഷ്ടമായ് വാഴ്ത്തുന്ന 
പുതുതലമുര തന്‍ ശബ്ദത്തെ മാത്രം 
പുതുമ എന്നറിയുക .. കൊണ്ട് നടക്കുക" 
മോശമായതോക്കെയും  "യൂത്ത്" എന്ന് ചൊല്ലി വിളിക്കുന്ന
നാശത്തെ മുന്‍കൂട്ടി അറിയുക നാമെന്നും..
"യൂത്ത്"  എന്നാല്‍ പുതുലോക രക്ഷകരാകണം
നന്മ തന്‍ ചോര തിളപ്പുകള്‍  ആവണം!!
കാശിന്നു മാത്രമായി ജോലി ചെയ്യുന്നൊരു  
കാട്ടാള ക്കൂട്ടമായി മാറുന്നു നാമിന്നു
കക്കുന്നു, കയ്യിട്ടു വാരുന്നു നാമിന്നു,
കാക്കുന്നതില്ല തന്‍ പിഗാമിമാരെയും.. 
ഇന്നലെ ഈ ലോകം കാത്തു സൂക്ഷിച്ചത്
ഇന്നവന്‍ സ്മാരകം മാത്രമായി മാറ്റുന്നു.. 
പ്രകൃതിയെ കൊല്ലാനായി പ്രകൃതി നിര്‍മിച്ചൊരു 
സംസ്കാര സമ്പന്നന്‍ ‍ ഇന്നവന്‍ മര്‍ത്യന്‍. 
കുന്നുകളില്ലിനി കാടുകളും, പുഴ,
തോടുകള്‍, വറ്റിവരണ്ട നീര്‍ച്ചാലുകള്‍ 
 മനലുകള്‍ ‍ വേണ്ടിനി പുഴകളിലും ?
പച്ചപ്പ്‌ വേണ്ടിനി പാടത്തിലും?
കത്തി വെക്കുന്നവന്‍ പ്രകൃതി തന്‍ മേലെ
ആഞ്ഞു കുതുന്നവന്‍ ലോക സംസ്ക്കാരത്തെ തന്നെ..
ചുട്ടു കരിച് അവന്‍ പഴമതന്‍ മേന്മയെ 
ചവിട്ടി മതിച് അവന്‍  സ്വന്ത ബന്ധങ്ങളെ.
കാരിരുമ്പിന്‍ മനസുള്ള മര്‍ത്യന്
കണ്ണില്‍ ഉള്ളു  വെറും കരി നിഴല്‍ മാത്രമേ...
ജ്ഞാനത്താല്‍ ശോഭിക്കും മാറ്റമുണ്ടാകുമോ
കരിനിഴല്‍ മാറി പ്രകാശം ഉണ്ടാകുവാന്‍?..

Comments

  1. "ചില്ല" എന്ന മലയാള വാരികയില്‍ പ്രസിദ്ധീകരിക്കപെട്ട എന്‍റെ ആദ്യ കൃതി

    ReplyDelete

Post a Comment

Popular posts from this blog

ദീപാവലി

എന്‍റെ അച്ഛന്‍ തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍  പറഞ്ഞ്കൊണ്ട് .. എല്ലാവര്ക്കും എന്റെയും എന്‍റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ . ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ മനസിനുള്ളിലെ മോഹമാണ് - അത് എന്നും നമുക്കൊരു ആഗ്രഹം അല്ലെ? ഒരു വീട് വെക്കുമ്പോള്‍ - അതില്‍ ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍ പ്രതീക്ഷകള്‍ വളരുക അല്ലെ.. പറമ്പില്‍ വളരും വൃക്ഷ ലതാദികള്‍ കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍ പച്ചപ്പുതപ്പണിഞ്ഞ പുല്‍ മേടുകള്‍ പുതുയുഗം പിറക്കും ലക്ഷണങ്ങള്‍ പുതു സംസ്കാരത്തിന്‍ പോന്നോളികള്‍ ഇരുള്‍ , വെട്ടത്തിന് വഴി മാറുന്നു ആശ്വാസം ദുഖത്തെ മറക്കുന്നു നല്ലനാളുകള്‍ ഓടി അണയുന്നു  - അവിടെ ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം ദീപാലങ്കാരം ദീപാവലിയെ - സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ നമുക്കും വരവേല്‍ക്കാം ദീപാവലിയെ. നവയുഗത്തിന്‍ പുതു സന്തേശം ഏകാന്‍ എതീടുന്നൊരു ആഘോഷത്തെ നിലനിര്തീടാം  നമുക്കും ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്... മനസ്സിന്‍ ജാലകം തുറന്നുകൊണ്ട് സേവ

ഞാൻ - അവൻ

ഞാൻ ഒരു കവിത എഴുതി, അവൻ അതിലെ അക്ഷരത്തെറ്റ് കണ്ടുപിടിച്ചു. ഞാൻ പഴഞ്ചൊൽ ഉദ്ധരിച് ഒരു തമാശ പറഞ്ഞു, അതിൽ പറഞ്ഞിരിക്കുന്ന വസ്തു യഥാർത്ഥം അല്ല എന്ന് അവൻ പറഞ്ഞു. ഞാൻ അവനു മുന്നിൽ ഒരു പാട്ടുപാടി, ഞാൻ ഉച്ചരിച്ച അക്ഷരം പരസ്പരം മാറി എന്ന് അവൻ പറഞ്ഞു. ഞാൻ ഒരു വസ്തുവിനെ അവനു ചൂണ്ടി കാണിച്ചു കൊടുത്തു, എന്റെ നഖം വെട്ടാനായിരിക്കുന്നു എന്നവൻ പറഞ്ഞു . ഞാൻ എന്റെ ഹൃദയത്തെ കുറിച്ച് അവനോടു വാചാലനായി, ഹൃദയത്തിനു നാല് അറകൾ ആണ് ഉള്ളത് എന്ന് അവൻ എന്നെ ഓർമപ്പെടുത്തി. ജീവിതത്തിന്റെ അർത്ഥത്തെയും അർത്ഥശൂന്യതയെയും കുറിച്ച് ഞാൻ അവനോടു പ്രസംഗിച്ചു, തലയോട്ടി വെറുമൊരു തൊണ്ട് ആണ് ന്നു മാത്രം അവൻ എന്നോട് പറഞ്ഞു. മനസ്സാണ് എല്ലാത്തിനും ആധാരം എന്ന് ഞാൻ അവനോടു പറഞ്ഞു, ആധാരം പണയം വെക്കാൻ ഉള്ളതല്ല എന്നവൻ പറഞ്ഞു. എന്നെക്കാൾ വലിയ തത്വജ്ഞാനി അവനാണുന്നു ഞാൻ തിരിച്ചറിഞ്ഞു. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല, അവനും.

പരീക്ഷണം

നന്നായിട്ടു കഷ്ടപ്പാട് വന്നപ്പോ ഞാൻ ദൈവത്തെ കാണാൻ പോയി. പുഞ്ചിരിച്ചു കൊണ്ടുള്ള ആ മുഖം കണ്ടപ്പോ എനിക്ക് മനസിലായി ഇത് കഷ്ടപ്പാടല്ല എന്നെ പരീക്ഷിക്കുന്നതാണ് ന്നു. പിന്നെ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒരു പരാതിയും പറയാതെ ആ പരീക്ഷണ കടൽ നീന്തി കടന്നു വിജയിച്ചു. "ദൈവമേ ഞാൻ ഈ പരീക്ഷ കടന്നു .. എനിക്കുള്ള പാരിതോഷികം തന്നാലും"  ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. "സബാഷ്!! നീ എന്റെ അടുത്ത വലിയ പരീക്ഷണത്തിന് സജ്ജനായതിൽ അഭിനന്ദനങൾ" ദൈവം അശരീരിച്ചു.