Skip to main content

എന്നുമെന്നെക്കുമായി..

സായന്ത്വനതിന്റെ നേര്‍ത്ത വെളിച്ചത്തു
അസ്തമയത്തിന്റെ നേര്തോരാ ചൂട്ടില്‍
ആലസ്യത്തിന്റെ ആ ഒരു മേട്ടില്‍
എന്‍ നേര്‍ക്ക് നീട്ടിയ കൊച്ചു കരങ്ങള്‍ക്ക്
എത്രയോ കാലത്തെ സാന്ത്വനമാകുവാന്‍
എന്തിനോ ഏതിനോ താങ്ങായി തണലായി
നേര്‍ത്തൊരു പാട്ടിന്റെ സങ്കീര്‍ത്തനം പോല്‍
മന്ദമായി മൂളിയ ആ സ്വരം ശ്രേഷ്ഠം
ഉള്ളിലെ ചൂടും തലയിലെ ഭാരവും
പങ്കിട്ടെടുക്കുവാന്‍ നീട്ടിയ കയ്കളില്‍
നേര്‍ത്തൊരു പുഷ്പത്തിന്‍
തളിരിതല്‍ ചുംബനം നല്കുവാനോങ്ങവേ....
കാറ്റ് ഏറ്റു പാറുന്ന ചെരു മണല്‍ രൂപങ്ങള്‍
ചേര്‍ത്ത് എങ്ങോകൊണ്ടുപോയ് ആ ഒരു രൂപത്തെ
നോക്കുന്നു നോക്കുന്നു ഞാന്‍ ഇന്ന് ഒരെകനാം
കടല്‍ക്കാക്ക തേങ്ങവെ,
എന്‍ മനം പുല്‍കുവാന്‍ ആ കരം നീളുമോ...
വീണ്ടുമാ സ്വാന്ത്വന വാക്കുകള്‍ ഓതുമോ....
ഞാനറിയുന്നു നിന്‍ സൌഹൃദത്തിന്‍ സ്വരം
പുല്‍കുന്നു നിന്‍ മനം എന്നുമെന്നെക്കുമായി........

Comments

Post a Comment

Popular posts from this blog

പരീക്ഷണം

നന്നായിട്ടു കഷ്ടപ്പാട് വന്നപ്പോ ഞാൻ ദൈവത്തെ കാണാൻ പോയി. പുഞ്ചിരിച്ചു കൊണ്ടുള്ള ആ മുഖം കണ്ടപ്പോ എനിക്ക് മനസിലായി ഇത് കഷ്ടപ്പാടല്ല എന്നെ പരീക്ഷിക്കുന്നതാണ് ന്നു. പിന്നെ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒരു പരാതിയും പറയാതെ ആ പരീക്ഷണ കടൽ നീന്തി കടന്നു വിജയിച്ചു. "ദൈവമേ ഞാൻ ഈ പരീക്ഷ കടന്നു .. എനിക്കുള്ള പാരിതോഷികം തന്നാലും"  ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. "സബാഷ്!! നീ എന്റെ അടുത്ത വലിയ പരീക്ഷണത്തിന് സജ്ജനായതിൽ അഭിനന്ദനങൾ" ദൈവം അശരീരിച്ചു.

കഴിവ്

മറ്റൊരാളെ സമാധാനിപ്പിക്കാൻ ഉള്ള കഴിവാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴി വ്.

അവസ്ഥ

നമുക്ക് കിട്ടുന്ന വളരെ  ചെറുത്‌ എന്ന് തോന്നുന്ന ഏതൊരു കാര്യത്തിനും നമ്മൾ വലിയ പ്രാധാന്ന്യം കൊടുക്കണം. അങ്ങനെ ചെയ്തില്ലച്ചാൽ ദൈവം ഒരു കളി കളിക്കും. ആ കളിയുടെ അവസാനം അതേ ചെറിയ സംഗതി  മറ്റൊരാള്ടെ കയ്യിൽ കണ്ടിട്ട്  അസൂയപ്പെടുന്ന ഒരു അവസ്ഥ നമുക്ക് വരും. ഈ ദൈവം വല്ലാത്ത ഒരു പഹയൻ തന്നെ ആണൂട്ടോ.