Skip to main content

പീലു

പീലൂ...


ആ ഒരു വിളി മതിയായിരുന്നു അവനു ഓടി വരാന്‍;

എത്ര ദൂരത്തായാലും.. ഏത് സമയത്ത് ആയാലും... പക്ഷെ വന്നാല്‍ അവനു ഏറ്റവും ഇഷ്ടമുള്ള എന്തെങ്കിലും കൊടുക്കണം, അത് അവനു നിര്‍ബന്ധമാണ്‌. ഇഷ്ടപ്പെട്ട സാധനങ്ങളുടെ ഒരു ലിസ്റ്റ് തന്നെ അവന്റെ മനസ്സില്‍ ഉണ്ടായിരുന്നു എന്ന് വേണം പറയാന്‍...

നാട്ടിലെ അലവലാതി പട്ടികളോട് അവസാനം വരെ ഏറ്റു മുട്ടി വീര സ്വര്‍ഗം പൂകിയ

എന്‍റെ പൂച്ചയെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

പീലു ഒരു ജഗജില്ലന്‍ ആയിരുന്നു. പേര് പോലെ തന്നെ ഉള്ള ഒരു ശൌര്യത്തോടെ അവന്‍റെ മുഖം എന്നും സ്ഫുരിച്ചിരുന്നു.

"പരാജിതനായി ഞാന്‍ മടങ്ങുകയില്ല ...

പരാജയത്തെക്കാള്‍ സ്വീകാര്യം മരണമത്രേ"



എന്നായിരുന്നു അവന്‍റെ കോണ്‍സെപ്റ്റ് എന്ന് തോന്നിയിരുന്നു. അത്തരത്തില്‍ ആയിരുന്നു അവന്‍റെ സ്ഥിരമുള്ള പെരുമാറ്റം. അല്ലാതെ ഒരു പൂച്ച അഞ്ചു പട്ടികളോട് യുദ്ധം ചെയ്തു ഇഹലോകം വെടിയുമോ?? .. പട്ടികള്‍ പീലുവിനെ ചതിച്ചു കൊന്നതാണ് എന്നാണ് ഇന്ന് നാട്ടിലെ സംസാരം. എന്ത് തന്നെയായാലും നഷ്ടം പൂച്ച വര്‍ഗത്തിന് തന്നെ യല്ലേ...?!!



അന്ന് ഒരു ഓണക്കാലത്തായിരുന്നു പീലു ജോഗിനെ വെല്ലുവിളിച്ചത്..

സിംഹത്തിന്റെ കണ്ണുകളും ചീറ്റപ്പുലിയുടെ ശൌര്യവും ഉള്ള ജോഗ് alsatian വര്‍ഗത്തിന്‍റെ അഭിമാനമായിരുന്നു. മാത്രമല്ല നാട്ടിലെ പട്ടി വര്‍ഗ്ഗത്തിന്റെ ഏരിയ രേപ്രസേന്ടടിവും.

നാട്ടിലെ പാവം പൂച്ചക്കുട്ടിയായ മിന്നിയെ ഒന്ന് നോക്കി വിരട്ടി എന്ന ഒറ്റ കുറ്റത്തിന് ജോഗ് നല്‍കേണ്ടി വന്ന വില ചെറുതൊന്നും ആയിരുന്നില്ല. ചോരയൊലിപ്പിച്ച ഇടം കണ്ണുമായി കരഞ്ഞു കൊണ്ട് ഓടുന്ന ജോഗിനെ നാട്ടുകാര്‍ ഇന്നും മറക്കില്ല. വാല് മടക്കി ഓടുന്ന ജോഗിനെ നോക്കിക്കൊണ്ട്‌ തൊട്ടു പുറകില്‍ ഇരിക്കുക ആയിരുന്നു സാക്ഷാല്‍ പീലു. അപ്പോഴാണ് ഞങ്ങള്‍ അത് ശ്രദ്ധിച്ചത്, അവന്‍റെ രണ്ടു കൈകളിലും രക്തം പുരണ്ടിരുന്നു...ഊരിപ്പിടിച്ച വാള് പോലെ അവന്‍റെ ഓരോ നഘങ്ങളും ആ സായാഹ്നത്തില്‍ തിളങ്ങുന്നുണ്ടായിരുന്നു.



അന്ന് തുടങ്ങിയതാണ്‌ പട്ടി വര്‍ഗത്തിന് അവനോടുള്ള ദേഷ്യം. മറ്റൊരു തുണയുടെ പിന്‍ബലം പോലും ആശ്രയിക്കാതെ പീലു എന്നും എതിര്‍ത്തു കൊണ്ടേ ഇരുന്നു.. അവനെ നേര്‍ക്കുനേര്‍ എതിരിടാന്‍ മറ്റേതു മൃഗവും ഒന്ന് ഭയന്നിരുന്നു. എന്നാലും വീട്ടുകാരായ ഞങ്ങളുടെ മുന്നില്‍ നിഷ്കളങ്കന്‍ ആയ ഒരു പൂച്ചയായിരുന്നു അവന്‍... സത്യസന്തന്‍, സുന്ദരന്‍, സുമഖന്‍, വിശ്വസ്തന്‍ എന്നിങ്ങനെ നീണ്ടു പോകുന്നു അവന്‍റെ ഗുണഗണങ്ങള്‍. ഉണക്കമീന്‍ കിട്ടാത്ത ദിവസങ്ങളില്‍ അവന്‍റെ ഇഷ്ട ഭക്ഷണം പാല്‍പ്പൊടി ആയിരുന്നു. അത് eclayers ഇല്‍ തുടങ്ങി milkybar വരെ എത്തുമായിരുന്നു. വിരുന്നുകാര്‍ ആരെങ്കിലും വന്നാല്‍ എന്തെങ്കിലും വികൃതി കാട്ടി അവരുടെ ശ്രേദ്ധ നേടിയിരുന്ന അവന്‍ ആരോടും ഒരു തെറ്റും ചെയ്തിരുന്നില്ല.

അങ്ങനെ അവന്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായി വാണു.



അതിനിടെയാണ് ജോഗ് പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചെത്തുന്നത്. ഒറ്റക്കണ്ണന്‍ ജോഗ് എന്ന് പറഞ്ഞാലേ ഇന്ന് നാട്ടില്‍ അവനെ നാലാളറിയു. ചതിക്ക് ചതി, കൊലക്ക് കൊല എന്നായിരുന്നു അവന്‍റെ പുതിയ തന്ത്രം. മാര്‍ഗം ഏതായാലും ലക്‌ഷ്യം നേടുക എന്നത് അവന്‍ തന്‍റെ പ്രതിജ്ഞയില്‍ എഴുതി ചേര്‍ത്തു. കൂടെ നാല് ശിങ്കിടികളേയും അവനു കിട്ടീട്ടുണ്ട് ഇപ്പോള്‍. നഷ്ടപ്പെട്ട പഴയ പ്രതാപം വീണ്ടെടുക്കാന്‍ അവന്‍ പലതും ചെയ്തു.



അങ്ങനെ ആ ദിവസം വന്നു ചേര്‍ന്നു. കറുത്ത വാവിന്‍റെ ദിവസം എന്തോ ഒന്ന് കാണിച്ചു തരാം എന്ന് പറഞ്ഞു പീലുവിനെ വീട്ടില്‍ നിന്ന് ഇറക്കി കൊണ്ട് പോയതാണ് നാട്ടുകാര്‍ everedy എന്ന് വിളിക്കുന്ന കറുമ്പി പൂച്ച. .. പിന്നീട് ആരും തന്നെ പീലുവുനെ കണ്ടിട്ടില്ല.

അന്ന് പാതിരാത്രി ഒടക്കായിക്കുന്നില്‍ എവിടെയോ ഒരു പൂച്ചയുടെ ദീന രോദനം കേട്ടതായി ആരോ പറയുന്നത് കേട്ടു. മാത്രമല്ല കറുമ്പി ഇന്ന് തടിച്ചി പൂച്ചയായി നാട്ടില്‍ വിലസുന്നും ഉണ്ട്..

പീലുവിനെ ചതിച്ചു കൊന്നെന്നോ.. അന്ന് കേട്ടത് അവന്‍റെ കരച്ചില്‍ ആണെന്നോ ഞങ്ങള്‍ വിശ്വസിച്ചിരുന്നില്ല, ഇന്നും വിശ്വസിക്കുന്നില്ല.. പക്ഷെ എന്ത് പറ്റി അവനു..??!



എന്നാലും ഉണക്ക് മീന്‍ കിട്ടുമ്പോള്‍ ഞങ്ങള്‍ ഇന്നും വിളിക്കും....

പീലൂ...........

---09/07/2008

Comments

Popular posts from this blog

ദീപാവലി

എന്‍റെ അച്ഛന്‍ തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍  പറഞ്ഞ്കൊണ്ട് .. എല്ലാവര്ക്കും എന്റെയും എന്‍റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ . ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ മനസിനുള്ളിലെ മോഹമാണ് - അത് എന്നും നമുക്കൊരു ആഗ്രഹം അല്ലെ? ഒരു വീട് വെക്കുമ്പോള്‍ - അതില്‍ ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍ പ്രതീക്ഷകള്‍ വളരുക അല്ലെ.. പറമ്പില്‍ വളരും വൃക്ഷ ലതാദികള്‍ കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍ പച്ചപ്പുതപ്പണിഞ്ഞ പുല്‍ മേടുകള്‍ പുതുയുഗം പിറക്കും ലക്ഷണങ്ങള്‍ പുതു സംസ്കാരത്തിന്‍ പോന്നോളികള്‍ ഇരുള്‍ , വെട്ടത്തിന് വഴി മാറുന്നു ആശ്വാസം ദുഖത്തെ മറക്കുന്നു നല്ലനാളുകള്‍ ഓടി അണയുന്നു  - അവിടെ ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം ദീപാലങ്കാരം ദീപാവലിയെ - സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ നമുക്കും വരവേല്‍ക്കാം ദീപാവലിയെ. നവയുഗത്തിന്‍ പുതു സന്തേശം ഏകാന്‍ എതീടുന്നൊരു ആഘോഷത്തെ നിലനിര്തീടാം  നമുക്കും ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്... മനസ്സിന്‍ ജാലകം തുറന...

എന്നുമെന്നെക്കുമായി..

സായന്ത്വനതിന്റെ നേര്‍ത്ത വെളിച്ചത്തു അസ്തമയത്തിന്റെ നേര്തോരാ ചൂട്ടില്‍ ആലസ്യത്തിന്റെ ആ ഒരു മേട്ടില്‍ എന്‍ നേര്‍ക്ക് നീട്ടിയ കൊച്ചു കരങ്ങള്‍ക്ക് എത്രയോ കാലത്തെ സാന്ത്വനമാകുവാന്‍ എന്തിനോ ഏതിനോ താങ്ങായി തണലായി നേര്‍ത്തൊരു പാട്ടിന്റെ സങ്കീര്‍ത്തനം പോല്‍ മന്ദമായി മൂളിയ ആ സ്വരം ശ്രേഷ്ഠം ഉള്ളിലെ ചൂടും തലയിലെ ഭാരവും പങ്കിട്ടെടുക്കുവാന്‍ നീട്ടിയ കയ്കളില്‍ നേര്‍ത്തൊരു പുഷ്പത്തിന്‍ തളിരിതല്‍ ചുംബനം നല്കുവാനോങ്ങവേ.... കാറ്റ് ഏറ്റു പാറുന്ന ചെരു മണല്‍ രൂപങ്ങള്‍ ചേര്‍ത്ത് എങ്ങോകൊണ്ടുപോയ് ആ ഒരു രൂപത്തെ നോക്കുന്നു നോക്കുന്നു ഞാന്‍ ഇന്ന് ഒരെകനാം കടല്‍ക്കാക്ക തേങ്ങവെ, എന്‍ മനം പുല്‍കുവാന്‍ ആ കരം നീളുമോ... വീണ്ടുമാ സ്വാന്ത്വന വാക്കുകള്‍ ഓതുമോ.... ഞാനറിയുന്നു നിന്‍ സൌഹൃദത്തിന്‍ സ്വരം പുല്‍കുന്നു നിന്‍ മനം എന്നുമെന്നെക്കുമായി........

ഞാൻ - അവൻ

ഞാൻ ഒരു കവിത എഴുതി, അവൻ അതിലെ അക്ഷരത്തെറ്റ് കണ്ടുപിടിച്ചു. ഞാൻ പഴഞ്ചൊൽ ഉദ്ധരിച് ഒരു തമാശ പറഞ്ഞു, അതിൽ പറഞ്ഞിരിക്കുന്ന വസ്തു യഥാർത്ഥം അല്ല എന്ന് അവൻ പറഞ്ഞു. ഞാൻ അവനു മുന്നിൽ ഒരു പാട്ടുപാടി, ഞാൻ ഉച്ചരിച്ച അക്ഷരം പരസ്പരം മാറി എന്ന് അവൻ പറഞ്ഞു. ഞാൻ ഒരു വസ്തുവിനെ അവനു ചൂണ്ടി കാണിച്ചു കൊടുത്തു, എന്റെ നഖം വെട്ടാനായിരിക്കുന്നു എന്നവൻ പറഞ്ഞു . ഞാൻ എന്റെ ഹൃദയത്തെ കുറിച്ച് അവനോടു വാചാലനായി, ഹൃദയത്തിനു നാല് അറകൾ ആണ് ഉള്ളത് എന്ന് അവൻ എന്നെ ഓർമപ്പെടുത്തി. ജീവിതത്തിന്റെ അർത്ഥത്തെയും അർത്ഥശൂന്യതയെയും കുറിച്ച് ഞാൻ അവനോടു പ്രസംഗിച്ചു, തലയോട്ടി വെറുമൊരു തൊണ്ട് ആണ് ന്നു മാത്രം അവൻ എന്നോട് പറഞ്ഞു. മനസ്സാണ് എല്ലാത്തിനും ആധാരം എന്ന് ഞാൻ അവനോടു പറഞ്ഞു, ആധാരം പണയം വെക്കാൻ ഉള്ളതല്ല എന്നവൻ പറഞ്ഞു. എന്നെക്കാൾ വലിയ തത്വജ്ഞാനി അവനാണുന്നു ഞാൻ തിരിച്ചറിഞ്ഞു. പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല, അവനും.