Skip to main content

നെല്‍ക്കതിര്‍ (For kid section)

അകലെ ഏതോ മാവിന്‍ കൊമ്പില്‍


ചെറുതായി ചാഞ്ഞാടും ആ മരത്തില്‍

ചെറിയൊരു ചില്ലയില്‍ കൂട് കൂട്ടി

എങ്ങു നിന്നോ നാല് ചെറു കിളികള്‍...

നെല്‍ക്കതിര് തേടി എത്തി അവര്‍,

പാഠങ്ങള്‍ തേടി എത്തി..

പൂവിനു താരാട്ട് പാടി അവര്‍..

നെന്മണി കിട്ടാന്‍ പ്രാര്‍ഥിച്ചു.

സംഘം ചേര്‍ക്കും വലിയൊരു പൈങ്കിളി

കൂട്ടം തെറ്റാതെ പറത്തും തേന്‍ കിളി

ചേര്‍ത്ത് നിര്‍ത്തി പലരെയും പോല്‍

നാല് വര്‍ണ്ണ കിളികളെയും...

തേന്‍ മെഴു കൊണ്ടൊരു കൂടുണ്ടാക്കി,

തേനൂറും പാട്ടുകള്‍ പാടി..

പൂവിന്‍റെ പാട്ടുകള്‍ പലകുറി മാറ്റി,

ഏറ്റു പാടാന്‍ കിളികള്‍ക്കുമായി..

അമ്പിളി മാമന്‍റെ കുളിരിന്‍ വെളിച്ചം

അവരുടെ സ്വപ്നത്തിന്‍ പൊന്‍ തൂവലായി.

മാസങ്ങള്‍ അങ്ങനെ കടന്നു പോയി,

ഒരു നാള്‍ വന്നെത്തി കൊയിത്തു കാലം.

മനസിന്‍റെ സ്വപ്‌നങ്ങള്‍ കൂട്ടില്‍ ഇറക്കാന്‍

കൊയിത്തിന്‍റെ ആരവം അടുത്ത് വന്നു, ‍

വലിയ ആ പൈങ്കിളി അനുഗ്രഹിച്ചു

നാല് പേരെയും സ്നേഹത്തോടെ,

"പോയ്‌ വരിക മക്കളെ നിങ്ങള്‍

ഒരുപാട് ധാന്യങ്ങള്‍ സമ്പാദിക്ക.."
     

Comments

Popular posts from this blog

പരീക്ഷണം

നന്നായിട്ടു കഷ്ടപ്പാട് വന്നപ്പോ ഞാൻ ദൈവത്തെ കാണാൻ പോയി. പുഞ്ചിരിച്ചു കൊണ്ടുള്ള ആ മുഖം കണ്ടപ്പോ എനിക്ക് മനസിലായി ഇത് കഷ്ടപ്പാടല്ല എന്നെ പരീക്ഷിക്കുന്നതാണ് ന്നു. പിന്നെ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒരു പരാതിയും പറയാതെ ആ പരീക്ഷണ കടൽ നീന്തി കടന്നു വിജയിച്ചു. "ദൈവമേ ഞാൻ ഈ പരീക്ഷ കടന്നു .. എനിക്കുള്ള പാരിതോഷികം തന്നാലും"  ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. "സബാഷ്!! നീ എന്റെ അടുത്ത വലിയ പരീക്ഷണത്തിന് സജ്ജനായതിൽ അഭിനന്ദനങൾ" ദൈവം അശരീരിച്ചു.

കഴിവ്

മറ്റൊരാളെ സമാധാനിപ്പിക്കാൻ ഉള്ള കഴിവാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴി വ്.

അവസ്ഥ

നമുക്ക് കിട്ടുന്ന വളരെ  ചെറുത്‌ എന്ന് തോന്നുന്ന ഏതൊരു കാര്യത്തിനും നമ്മൾ വലിയ പ്രാധാന്ന്യം കൊടുക്കണം. അങ്ങനെ ചെയ്തില്ലച്ചാൽ ദൈവം ഒരു കളി കളിക്കും. ആ കളിയുടെ അവസാനം അതേ ചെറിയ സംഗതി  മറ്റൊരാള്ടെ കയ്യിൽ കണ്ടിട്ട്  അസൂയപ്പെടുന്ന ഒരു അവസ്ഥ നമുക്ക് വരും. ഈ ദൈവം വല്ലാത്ത ഒരു പഹയൻ തന്നെ ആണൂട്ടോ.