Skip to main content

അന്ധ വിശ്വാസി

അന്ന് ഞാൻ എല്ലാ അന്ധ വിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിർക്കുകയും അവയെല്ലാം പൊള്ളയാണെന്ന് തിരിച്ചറിയുകയും ചെയ്തു,
അപ്പോൾ എനിക്ക് ഞാൻ ഒരു ചിന്താ ശേഷി ഉള്ള മനുഷ്യൻ ആയി കാണപ്പെട്ടു.

പിന്നീട് ഞാൻ പല ദൈവങ്ങൾ ഇല്ല എന്നും എല്ലാം സൃഷ്ടാവായ ഒരു ദൈവം തന്നെ ആണെന്നും തിരിച്ചറിഞ്ഞു,
അന്ന് എനിക്ക് ഞാൻ ഒരു ബുദ്ധിമാൻ ആയി തൊന്നപ്പെട്ടു.

പിന്നീട, ദൈവം എന്നത് ഇടുങ്ങിയ മുറികളിലും കൽ പ്രതിമകളിലും ഒതുങ്ങിയത് അല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു,
അന്ന് ഞാൻ മാനസികം ആയി വളരെ അധികം വളർന്നതായി ഞാനറിഞ്ഞു.

പിന്നീടൊരിക്കൽ ഞാൻ ദൈവം എന്നൊന്നില്ല എന്ന് മനസിലാക്കി,
അപ്പോൾ, മറ്റുള്ളവർക്ക് തിരിച്ചറിയാൻ പറ്റാത്ത ഉയരത്തിൽ ഞാൻ എത്തിയതായി ഞാൻ മനസിലാക്കി.

പിന്നീട് ദൈവമല്ല  യുക്തി ആണ് എല്ലാത്തിനും ആധാരം എന്ന് ഞാൻ മനസിലാക്കി ,
മറ്റുള്ളവർ എന്നെ നെറ്റി ചുളിച് കൊണ്ട് നോക്കുന്നത് ഞാൻ അറിഞ്ഞു.

ദൈവം എന്നൊന്നില്ല എന്ന് ഞാൻ വിളിച്ച പറഞ്ഞു,
എന്റെ യുക്തിയെ മറ്റുള്ളവരിലേക്ക് പടർത്താനും അത് പ്രച്ചരിപ്പികാനും ഞാൻ ശ്രെമിച്ചു,

അന്ന്, മറ്റൊരു തരത്തിൽ ഞാൻ അന്ധവിസ്വാസിയായി മാറപ്പെട്ടു.

Comments

Popular posts from this blog

പരീക്ഷണം

നന്നായിട്ടു കഷ്ടപ്പാട് വന്നപ്പോ ഞാൻ ദൈവത്തെ കാണാൻ പോയി. പുഞ്ചിരിച്ചു കൊണ്ടുള്ള ആ മുഖം കണ്ടപ്പോ എനിക്ക് മനസിലായി ഇത് കഷ്ടപ്പാടല്ല എന്നെ പരീക്ഷിക്കുന്നതാണ് ന്നു. പിന്നെ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒരു പരാതിയും പറയാതെ ആ പരീക്ഷണ കടൽ നീന്തി കടന്നു വിജയിച്ചു. "ദൈവമേ ഞാൻ ഈ പരീക്ഷ കടന്നു .. എനിക്കുള്ള പാരിതോഷികം തന്നാലും"  ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. "സബാഷ്!! നീ എന്റെ അടുത്ത വലിയ പരീക്ഷണത്തിന് സജ്ജനായതിൽ അഭിനന്ദനങൾ" ദൈവം അശരീരിച്ചു.

കഴിവ്

മറ്റൊരാളെ സമാധാനിപ്പിക്കാൻ ഉള്ള കഴിവാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴി വ്.

അവസ്ഥ

നമുക്ക് കിട്ടുന്ന വളരെ  ചെറുത്‌ എന്ന് തോന്നുന്ന ഏതൊരു കാര്യത്തിനും നമ്മൾ വലിയ പ്രാധാന്ന്യം കൊടുക്കണം. അങ്ങനെ ചെയ്തില്ലച്ചാൽ ദൈവം ഒരു കളി കളിക്കും. ആ കളിയുടെ അവസാനം അതേ ചെറിയ സംഗതി  മറ്റൊരാള്ടെ കയ്യിൽ കണ്ടിട്ട്  അസൂയപ്പെടുന്ന ഒരു അവസ്ഥ നമുക്ക് വരും. ഈ ദൈവം വല്ലാത്ത ഒരു പഹയൻ തന്നെ ആണൂട്ടോ.