Skip to main content

കൃഷ്ണനും സച്ചിനും

 ഇന്നലെ ഒരു ബാല പംക്തി യില്‍ സച്ചിനെ പറ്റി ഉള്ള ഒരു ചിത്ര കഥ കണ്ടപ്പോള്‍ ആണ് ഇങ്ങനെ ഒരെണ്ണം എഴുതാന്‍ തോന്നിയത്.

ഓസ്ട്രേലിയ ക്ക് എതിരെ ബാറ്റ് ചെയ്യുന്ന സച്ചിന്‍.. എല്ലാ പന്തുകള്‍ക്കും ശക്തമായ് പോരാട്ക ആണ്. അതിനിടയില്‍ വികെറ്റ് നഷ്ടപ്പെട്ട മറ്റൊരു ബാറ്സ്മാണ് പകരം ആഹ്സര്‍ ഇറങ്ങുന്നു. ഈ അവസരത്തില്‍ മഞ്ഞു വീഴ്ചയില്‍ ക്രീസില്‍ നനവ് വരികയും ബോവ്ലെര്മാര്‍ അത് മുതലാക്കി പന്തുകള്‍ എറിയുകയും ചെയ്യുന്നു. അപ്പോള്‍ സച്ചിന്‍ പല അടവുകള്‍ മാറ്റി മാറ്റി പ്രയോഗിച് എല്ലാ പന്തുകളെയും നേരിടുന്നു.

എന്നാല്‍ മഞ്ഞു വീഴ്ചക്ക് ശേഷം വളരെ ശ്രേധിച്ചു കളിച്ചതിനാല്‍  ഇടക്ക് സ്കോര്‍ രേടിംഗ് കുറയുന്നു. അപ്പോള്‍ ഉണ്ടായ ആശങ്കയില്‍ ആഹ്സര്‍ സച്ചിനു അടുത്തേക്ക് വരുന്നു. രണ്ടുപേരും പരസ്പരം സംസാരിച് ആശങ്ക മാറ്റുന്നു വീണ്ടും ബാറ്റിങ്ങിലെക്ക് കടക്കുന്നിടത്ത് 'തുടരും' ഇല് അന്നത്തെ കഥ അവസാനിക്കുന്നു.

ഒരു ചിത്രകഥ നന്നായി ഒരു കുട്ടിക്ക് മനസിലാവാന്‍ എന്തൊക്കെ
അവിടെ വേണം ആയിരുന്നോ അതൊക്കെ നന്നായി ഉള്‍ക്കൊള്ളിച് അവതരിപ്പിക്കാന്‍ അതിന്റെ കഥാകൃത്തിനും അത് വരച് ഉണ്ടാക്കിയ ചിത്രകാരനും നന്നായി സാധിച്ചിട്ട്  ഉണ്ട് അവിടെ.

ഇന്ന് ക്രിക്കറ്റ്‌ ന്‍റെ ദൈവം എന്ന് നമ്മള്‍ സച്ചിന്നെ വിളിക്ക്ന്നു. ഇത് പോലുള്ള ചിത്ര കഥകള്‍ ഇനീം ഇറങ്ങും (ഇറങ്ങിക്കോട്ടേ) ചിലപ്പോള്‍ സച്ചിന്നു അമാനുഷികത കുത്തി നിറചെക്കാം അതില്‍ . ചിലപ്പോള്‍ അത് ഒരു ബാല പംക്തി ചിത്രകഥ എന്നതില്‍ നിന്ന് വളര്‍ന്നു ഒരു ക്ലാസ്സിക് കഥാകൃത്തിന്റെ അതീവ സൂക്ഷ്മമായ അതി തന്മയത്വം തുളുമ്പുന്ന ഒരു വീക്ഷണം ആയി പരിണമിക്കാം... ചിലപ്പോള്‍ കാലം അത് ഏറ്റെടുക്കാം...
ആദ്യത്തെ കഥ യാധാര്ത്യത്തില്‍ നിന്ന് ഉണ്ടായത് ആണെങ്കില്‍ പിന്നീട് വരുന്നവ ഒരു കഥയില്‍ നിന്ന് ജനിക്കുന്ന മറ്റൊരു കഥ എന്ന  നിലയില്‍ ആയിരിക്കും.. ഇങ്ങനെ തന്നെ ആയിരിക്കില്ലേ മഹാഭാരതം എന്ന ഉത്ക്രിഷ്ട്ടം ആയ ഗ്രന്ഥം ഉണ്ടായതും.. അതിലെ ഏറ്റവും മഹത്തരം ആയ ഗീതോപദേശം
ശ്രിഷ്ട്ടിക്കപെട്ടതും...?

ഭാവിയില്‍ കാലം ഇങ്ങനൊരു പുതിയ സൃഷ്ട്ടിയെ സ്വീകരിക്കുമ്പോള്‍ അത് എഴുതിയ കഥാകൃത്തിന്റെ കഴിവിനെ ഉള്‍ക്കൊണ്ട് വായിക്കാന്‍ ഇടവരട്ടെ. കഥാകൃത്ത് പറയാന്‍ ഉദ്ദേശിച്ച ആശയങ്ങളെ അതേ  അര്‍ത്ഥത്തിലും
വ്യാപ്തിയിലും ഉള്‍ക്കൊള്ളട്ടെ. സച്ചിന്നെ നമ്മള്‍ ഇന്ന് ദൈവം എന്ന് വിളിക്കുന്ന ആ അര്‍ത്ഥത്തില്‍ മാത്രം ദൈവം എന്ന് വിളിക്കുമാര്‍ ആകട്ടെ എന്ന്  ഞാന്‍ ആത്മാര്‍ത്ഥം ആയി ആഗ്രഹിച്ചോട്ടേ ...


ശുഭം

Comments

Popular posts from this blog

ദീപാവലി

എന്‍റെ അച്ഛന്‍ തിരക്കിനിടയില്‍ എപ്പോഴോ എഴുതി ചുരുട്ടിക്കളഞ്ഞ കവിത... ഞാന്‍ publish ചെയ്യുന്നു 2010 ദീപാവലി ആശംസകള്‍  പറഞ്ഞ്കൊണ്ട് .. എല്ലാവര്ക്കും എന്റെയും എന്‍റെ കുടുംബത്തിന്റെയും ദീപാവലി ആശംസകള്‍ . ജീവിതത്തിന്‍റെ ലക്ഷ്യങ്ങള്‍ മനസിനുള്ളിലെ മോഹമാണ് - അത് എന്നും നമുക്കൊരു ആഗ്രഹം അല്ലെ? ഒരു വീട് വെക്കുമ്പോള്‍ - അതില്‍ ഗ്രഹപ്രവേശം നടത്തുമ്പോള്‍ - നമ്മളില്‍ പ്രതീക്ഷകള്‍ വളരുക അല്ലെ.. പറമ്പില്‍ വളരും വൃക്ഷ ലതാദികള്‍ കാലത്ത് വിരിയും പുത്തന്‍ പൂക്കള്‍ പച്ചപ്പുതപ്പണിഞ്ഞ പുല്‍ മേടുകള്‍ പുതുയുഗം പിറക്കും ലക്ഷണങ്ങള്‍ പുതു സംസ്കാരത്തിന്‍ പോന്നോളികള്‍ ഇരുള്‍ , വെട്ടത്തിന് വഴി മാറുന്നു ആശ്വാസം ദുഖത്തെ മറക്കുന്നു നല്ലനാളുകള്‍ ഓടി അണയുന്നു  - അവിടെ ദീപതിന്റെ വെളിച്ചം പകരുന്നതാശ്വാസം ദീപാലങ്കാരം ദീപാവലിയെ - സ്വാഗതം ചെയ്യ്ന്നതിനോപ്പം നമ്മെ സന്തോഷിക്കാന്‍ അനുഗ്രഹിക്കട്ടെ. നന്മ നിറഞ്ഞ സ്നേഹ വായ്പ്പോടെ നമുക്കും വരവേല്‍ക്കാം ദീപാവലിയെ. നവയുഗത്തിന്‍ പുതു സന്തേശം ഏകാന്‍ എതീടുന്നൊരു ആഘോഷത്തെ നിലനിര്തീടാം  നമുക്കും ഇത്തിരി സ്നേഹം പകര്‍ന്നുകൊണ്ട്... മനസ്സിന്‍ ജാലകം തുറന...

പരീക്ഷണം

നന്നായിട്ടു കഷ്ടപ്പാട് വന്നപ്പോ ഞാൻ ദൈവത്തെ കാണാൻ പോയി. പുഞ്ചിരിച്ചു കൊണ്ടുള്ള ആ മുഖം കണ്ടപ്പോ എനിക്ക് മനസിലായി ഇത് കഷ്ടപ്പാടല്ല എന്നെ പരീക്ഷിക്കുന്നതാണ് ന്നു. പിന്നെ ഞാൻ പഠിച്ച പണി പതിനെട്ടും പയറ്റി ഒരു പരാതിയും പറയാതെ ആ പരീക്ഷണ കടൽ നീന്തി കടന്നു വിജയിച്ചു. "ദൈവമേ ഞാൻ ഈ പരീക്ഷ കടന്നു .. എനിക്കുള്ള പാരിതോഷികം തന്നാലും"  ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. "സബാഷ്!! നീ എന്റെ അടുത്ത വലിയ പരീക്ഷണത്തിന് സജ്ജനായതിൽ അഭിനന്ദനങൾ" ദൈവം അശരീരിച്ചു.

ചുവപ്പ്

ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ തിളങ്ങുന്ന കടാരകുള്ള ദാഹം മാത്രം  ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ തലക്ക് മീതെ പറക്കുന്ന പതാകയ്ക്ക് ഒരു അലങ്കാരം മാത്രം. ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  എന്‍റെ സിരകളില്‍ കുതിച് പായുന്ന തീക്കനല്‍ മാത്രം. ചുവപ്പ്,... എനിക്ക് ഒരു നിറമല്ല ഇന്ന്..  അന്നിനെ ഓര്‍ക്കുമ്പോ ഇന്നെന്റെ കണ്ണിനെ മറക്കുന്നൊരു അന്ധകാരം മാത്രം. ചുവപ്പ് .. ഒരു നിറമായിരുന്നു എനിക്ക് . അന്നെന്റെ ചായക്കൂടയിലെ എന്‍റെ ഇഷ്ട നിറം.. അച്ഛന്റെ കൂടെ പതാക പിടിക്കുമ്പോള്‍ കരുതലിന്‍ ചൂട് പകരുന്ന നിറം. വിപ്ലവം ജ്വലിപ്പിക്കാന്‍ കൊതിച്ചൊരു കാലത്ത്  ആവേശം അലതല്ലും  തീയായിരുന്നു.. ചുവപ്പ്..  വെളുത്ത മുണ്ടിനു സ്വയം പകര്‍ന്നപ്പോള്‍ , ഇരുട്ടിനു മറവില്‍ മറഞ്ഞവരെ  നോക്കി  ചുവന്ന കണ്ണില്‍ ഒരിറ്റ് നീരുമായ്  പിടക്കുന്ന ദേഹത്തെ നെഞ്ഓട്  ചേര്‍ത്തവന്   ചുവപ്പൊരു നിറമല്ലയിന്നു ..                        എന്‍റെ തിളയ്ക്കുന്ന നിണം ആണ് ഇതിന്ന്...