എല്ലാം നന്നായിട്ട് ചെയ്യണം .. വഴക്ക് കേള്ക്കേണ്ടി വരുമ്പോൾ ഞാൻ സപ്പോർട്ട് ചെയ്യാൻ വരില്ല..
"ഉം... " അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.
"ഞാൻ കയ്യും കെട്ടി ദൂരെ മാറി നിക്കുകയെ ഉള്ളു..." ഞാൻ വീണ്ടും പറഞ്ഞു
"അതെനിക്കറിയാം .."
അല്പ്പം ഇടവേളക്ക് ശേഷം ഞാൻ ചോദിച്ചു:
"നിനക്ക് തോനുന്നുണ്ടോ അങ്ങിനെ ആയിരിക്കുമെന്ന്?.."
"അതെ അങ്ങിനെ തന്നെ ആയിരിക്കും " അവൾ പറഞ്ഞു. " പക്ഷെ ആ കെട്ടിയ കൈകൾക്കുള്ളിൽ ഞാൻ ഉണ്ടായിരിക്കുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്."
super.. (y)
ReplyDelete