പല ഉയരങ്ങളിൽ എത്തിയ പലരെ കുറിച്ചും, അവർ അത്തരത്തിൽ എത്താൻ എന്തൊക്കെ പ്രേരകങ്ങൾ ആയിട്ട് ഉണ്ടാവണം എന്നതിനെ പറ്റി ഒക്കെ ആയിരുന്നു ഇന്ന് എന്റെ ചിന്ത. ഒരാള്ടെ ഉയര്ച്ചയുടെ ..അല്ലെങ്കിൽ ഉയരത്തിന്റെ തീരുമാനങ്ങൾ എവിടെ വച്ച് നടക്കുന്നു എന്ന ചിന്ത എന്നെ വേട്ടയാടി കൊണ്ടിരുന്നു.
തിരക്കേറിയ ബസ്സിന്റെ കുലുക്കതിനിടയിലും എന്റെ ചിന്ത ഇതിന്റെ പിന്നാലെ തന്നെ ആയിരിക്കണം. അതുകൊണ്ടാവുമല്ലോ കണ്ടക്ടർക്ക് പൈസ കൊടുത്തതും സീറ്റ് ഇൽ ഒരു ഇരുപ്പു ഉറപ്പിച്ചതും ബോധമണ്ടലത്തിൽ ഒരു തുരുമ്പ് പോലും പതിയാതിരുന്നത്.
പുറകോട്ടു കുതിച്ചുപായുന്ന ഹരിത വർണ്ണങ്ങളിൽ എവിടെയോ തപ്പിത്തടഞ്ഞു ലയിച്ച ഈ ചിന്ത ഭൗതികമായ ഒരവസ്ഥയെ വെടിഞ്ഞ് ശിലായുഘങ്ങളുടെയും ചെമ്പ് തകിട് ലോഹ പാത്രങ്ങളുടെയും ഇടയിലൂടെ സഞ്ചരിച്ചു വീടിന്റെ അടുക്കള വരെ എത്തി നിന്നു.
എന്റെ ഇടതു വശത്തായി വിന്ഡോ സീറ്റ് ഇൽ ഇരുന്ന സുഹൃത്ത് എഴുന്നേറ്റപ്പോൾ ആണ് എന്റെ കാഴ്ചയും ചിന്തയും ഒരേ ദിശയിൽ എത്തിപ്പെട്ടത്. ഉടൻ കാഴ്ചകളെ കൂടുതൽ വ്യക്തമാക്കാൻ ജാലകതിനടുതെക്ക് നീങ്ങി ഇരുന്നെങ്കിലും എന്റെ ശ്രെദ്ധ ബസ്സിനകത്തേക്ക് മാറി. ആ എണീറ്റ സുഹൃത്ത് ബസ്സിന്റെ കമ്പി പിടിച്ച് നില്ക്കുന്നു. ക്ഷീണിതനും അവശനും ആയ ഒരു വായോ വൃദ്ധൻ എന്റെ അടുത്തിരുന്നു എന്നോട് ചിരിച്ചു. എന്റെ അടുത്തിരിക്കുമ്പോൾ എന്റെ അത്ര ഉയരമില്ലായിരുന്ന ആ സുഹൃത്ത് ആവട്ടെ ആ നിമിഷം കൊണ്ട് എന്നെക്കാൾ പതിന്മടങ്ങ് ഉയരം വച്ചതായി ഞാനറിഞ്ഞു. ഉയര്ച്ചയുടെ മാനധന്ടങ്ങൾ അളക്കാനിരുന്ന ഞാൻ ആ പഴയ രൂപത്തിൽ വീണ്ടുമിരുന്നു. എന്നെ തേടി എത്തുന്ന ഉയർച്ചയെ ഓർത്തുകൊണ്ട്.
Comments
Post a Comment