ഇ ന്ന് അയാള്‍ തന്‍റെ വീട്ടില്‍ വന്ന ഒരു അന്യ ദേശക്കാരന്‍ മരം വെട്ടുകാരനെ കുറ്റപ്പെടുത്തി സംസാരിച്ചു. അവന്‍ ജോലി ചെയ്യുന്ന രീതി ശരിയില്ലെന്നു പറഞ്ഞു. അവന്‍റെ പണിയായുധം അവന്‍ ശരിയായി ഉപയോഗിക്കുന്നില്ല എന്ന് പറഞ്ഞു. അവനു ജോലിയില്‍ ആത്മാര്‍ഥത ഇല്ല എന്ന് വരെ പറഞ്ഞു. പറയുമ്പോ അയാള്‍ക്ക് അയാളുടെ ഭാഗത്ത് ആയിരുന്നു എല്ലാ ശരികളും. പക്ഷെ ഇപ്പൊ അയാള്‍ക്ക് കിടന്നിട്ടും ഉറക്കം വരുന്നില്ല. താന്‍ ചെയ്തത് വലിയ അപരാധം ആയിപ്പോയി എന്നുള്ള തോന്നല്‍ അയാളെ വേട്ടയാടുന്നു. ഒന്നുമില്ലെങ്കിലും അയാള്‍ എന്‍റെ വീട്ടില്‍ വന്ന ആളല്ലേ.. എന്‍റെ അതിഥി അല്ലേ.... കഷ്ടപ്പെട്ട് ജോലി ചെയ്ത് കുടുംബംപുലര്തുന്ന ആളല്ലേ.. ഒരു അന്യ ദേശ കാരന്‍ അല്ലെ... മാത്രമല്ല, അയാള്‍ പകരം വീട്ടാന്‍ വന്നാലോ... ഇതൊക്കെ ഓര്‍ത്ത് അയാള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. പക്ഷെ അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഇതേ സമയം നഗരത്തിന്റെ മറ്റൊരു വശത്ത്, പഴകിയ ടാര്‍പോളിന്‍ കൊണ്ട് മറിച്ച, സ്വയം പണിതുയര്‍ത്തിയ ആ സ്വപ്ന ഗ്രഹത്തില്‍ ഭാര്യ ഉണ്ടാക്കിയ ഉപ്പുമാവില്‍ പഴം ചേര്‍ത്ത് കുഴച്ചിട്ടും തൊണ്ടയില്‍ നിന്നു...